Latest NewsIndia

ശിവസേനയുമായി സഖ്യമുണ്ടാക്കുന്നതിനെ കുറിച്ചുള്ള പ്രതികരണവുമായി ശരത് പവാര്‍

മുംബൈ : മഹാരാഷ്ട്രയില്‍ ശിവസേനയുമായി സഖ്യമുണ്ടാക്കാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ശരത് പവാര്‍. മുഖ്യമന്ത്രി പദവി ഇരുപാര്‍ട്ടികളും പങ്കിടണമെന്ന ആവശ്യത്തില്‍ ഒരു കാരണവശാലും വിട്ടുവീഴ്ച ചെയ്യില്ലെന്ന നിലപാടില്‍ തന്നെയാണ് ശിവസേന. നിലവില്‍ തങ്ങള്‍ക്ക് 175 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്നാണ് ശിവസേനയുടെ അവകാശവാദം.

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അമിത് ഷായുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തും

ഇന്ന് ശിവസേന നേതാക്കളായ സഞ്ജയ് റാവത്ത്, രാംദാസ് എന്നിവര്‍ മഹാരാഷ്ട്ര ഗവര്‍ണറെ കണ്ടു. സര്‍ക്കാര്‍ രൂപീകരണത്തില്‍ ശിവസേനക്ക് ഒരു തിടുക്കവും ഇല്ലെന്ന് സഞ്ജയ് റാവത്ത് വ്യക്തമാക്കി. അതെ സമയം നേരത്തെ ശരത് പവാര്‍ സോണിയ ഗാന്ധിയുമായും ദേവേന്ദ്ര ഫഡ്‌നാവിസ് അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button