ഐസോള്‍: മിസോറം ഗവര്‍ണറായി പി.എസ് ശ്രീധരന് പിള്ള നാളെ സത്യപ്രതിജ്ഞ ചെയ്യും. അദ്ദേഹത്തിന്റെ കുടുംബവും അടുത്ത സുഹൃത്തുക്കളും നാളെ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. ഭാര്യക്കും മക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കുമൊപ്പം മിസോറമിലെ ലങ് പോയ് വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് അധികൃതർ വരവേറ്റത്. കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ മുപ്പതോളം പേര് കേരളത്തില്‍ നിന്ന് നാളത്തെ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.
Read also: മിസോറം ഗവര്‍ണ്ണറായി നിയമിതനായ അഡ്വ. പി.എസ് ശ്രീധരന് പിള്ളയെ അഭിനന്ദിച്ച് ഉപരാഷ്ട്രപതി
വിവിധ ക്രൈസ്തവ സഭകളെ പ്രതിനിധീകരിച്ച് ബിഷപ്പുമാര്‍ അടക്കമുള്ളവരും ചടങ്ങിനെത്തും. വക്കം പുരുഷോത്തമനും, കുമ്മനം രാജശേഖരനും ശേഷം മിസോറാം ഗവര്‍ണറായി സ്ഥാനമേല്‍ക്കുന്ന മൂന്നാമത്തെ മലയാളിയാണ് പി എസ് ശ്രീധരന് പിള്ള.
Post Your Comments