Latest NewsKeralaNews

മന്ത്രി മണിക്കെതിരെ അവകാശലംഘന നോട്ടീസ് അയച്ച് കെ.സി ജോസഫ്

തിരുവനന്തപുരം: വൈദ്യുതിമന്ത്രി എം.എം. മണിക്കെതിരേ അവകാശലംഘനത്തിന് നോട്ടീസയച്ച് കെ.സി. ജോസഫ് എം.എൽ.എ. അവകാശലംഘനത്തിനു നോട്ടീസ് നൽകി. ഒക്ടോബർ 29-ന് ട്രാൻസ്ഗ്രിഡ് പദ്ധതിയിലെ കോലത്തുനാട് ലൈൻസ് പാക്കേജ് സംബന്ധിച്ച ചോദ്യത്തിന് മന്ത്രി നൽകിയ മറുപടിയുമായി ബന്ധപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന കെ.എം. എബ്രഹാം പുറത്തിറക്കിയ ടെൻഡർ നടപടിക്രമങ്ങൾ സംബന്ധിച്ച സർക്കാർ ഉത്തരവ് ട്രാൻസ്ഗ്രിഡ് പദ്ധതിക്കു ബാധകമല്ല എന്ന രീതിയിലാണ് മന്ത്രി മറുപടി നൽകിയത്. ട്രാൻസ്ഗ്രിഡ് പദ്ധതി കിഫ്ബി ധനസഹായത്തോടെ നടത്തുന്ന പദ്ധതിയാണ്. ഇതിനായി ത്രികക്ഷി കരാറുമുണ്ടാക്കിയിട്ടുണ്ട്.ഇതുസംബന്ധിച്ച എല്ലാ നിയമങ്ങളും ഉത്തരവുകളും പദ്ധതിക്ക് ബാധമായിരിക്കുമ്പോൾ കെ.എസ്.ഇ.ബി.ക്ക് ഇതൊന്നും ബാധകമല്ലെന്ന നിലപാട് കൈക്കൊണ്ടത് സഭയെയും സഭാംഗങ്ങളെയും തെറ്റിദ്ധരിപ്പിക്കാനാണെന്നാണ് കെ.സി. ജോസഫ് വ്യക്തമാക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button