Latest NewsUAENews

എണ്ണവിലയിടിവിൽ മാറ്റമില്ലാത്ത സാഹചര്യത്തിൽ പുതിയ നികുതികൾ ഏർപ്പെടുത്താൻ ചർച്ചകളുമായി ഗൾഫ് സഹകരണ കൗൺസിലിലെ രാജ്യങ്ങൾ

ദുബായ്: എണ്ണവിലയിടിവിൽ മാറ്റമില്ലാത്ത സാഹചര്യം നില നിൽക്കുന്നതിനാൽ പുതിയ നികുതികൾ ഏർപ്പെടുത്താൻ ഗൾഫ് സഹകരണ കൗൺസിലിലെ(ജി.സി.സി.) യു.എ.ഇ. അടക്കമുള്ള അംഗരാജ്യങ്ങൾ ഒരുങ്ങുന്നു. ഇതിനായി രാജ്യങ്ങൾ തമ്മിൽ ചർച്ചകൾ നടക്കുകയാണ്. എണ്ണവിലയിൽ ഉടനെയൊന്നും മാറ്റമുണ്ടാകില്ലെന്ന വിലയിരുത്തലിലാണ് അധികവരുമാനം കണ്ടെത്തുന്നതിനായി പുതിയ നികുതികൾ ഏർപ്പെടുത്തുന്നത്. സ്വത്തുൾപ്പെടെയുള്ള വസ്തുവകകൾക്കുപുറമേ കോർപ്പറേറ്റ് മേഖലയിലും പുതിയ നികുതികൾ ബാധകമാകും. ഒറ്റത്തവണയല്ലാതെ ഘട്ടംഘട്ടമായി പുതിയ പ്രത്യക്ഷ, പരോക്ഷ നികുതികളാണ് ഏർപ്പെടുത്തുക.

കുവൈത്തിൽ ആദ്യം കോർപ്പറേറ്റ് മേഖലയിലും പിന്നീട് ആദായനികുതിമേഖലയിലുമായിരിക്കും നികുതിപരിഷ്കരണം. മറ്റുവരുമാനസ്രോതസ്സുകളിൽനിന്നുള്ള നേട്ടങ്ങൾകൂടി വിലയിരുത്തിയശേഷമായിരിക്കും നടപടികൾ കൈക്കൊള്ളുക. ബജറ്റുമായും എണ്ണവിലയുമായും തട്ടിച്ചുനോക്കുമ്പോൾ ജി.സി.സി.സർക്കാരുകൾക്ക് പുതിയ നികുതിനിരക്കുകൾ ഏർപ്പെടുത്താതെപറ്റില്ലെന്നാണ് വിലയിരുത്തൽ.

ALSO READ: ഒടുവില്‍ മറിയത്തിന്റെ അന്വേഷണം ഫലംകണ്ടു; 36 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിരിഞ്ഞുപോയ അമ്മയെ കണ്ടെത്തി യുവതി

അടുത്ത പത്തുവർഷത്തിനുള്ളിൽ സമ്പത്ത്, മറ്റു സ്വത്തുവകകൾ എന്നിവയിൽനിന്ന് നികുതി ഈടാക്കാതെ സർക്കാരുകൾക്ക് മറ്റുമാർഗമില്ലെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button