ഏറെ നാശം വിതച്ച മഹ ചുഴലിക്കാറ്റ് ദിശ മാറി … വീണ്ടും ആഞ്ഞടിയ്ക്കാന്‍ ഇന്ത്യന്‍ തീരത്തേയ്ക്ക് മടങ്ങി വരുന്നു
തിരുവനന്തപുരം : ലക്ഷദ്വീപില്‍ ആഞ്ഞടിച്ച് അറബിക്കടല്‍ വഴി ഒമാന്‍ തീരത്തേയ്ക്ക് സഞ്ചരിച്ച ‘മഹ’ ചുഴലിക്കാറ്റ് വീണ്ടും ഇന്ത്യന്‍ തീരത്തേക്ക് തന്നെ തിരിച്ചുവരുന്നു. ഗോവാ തീരത്തു നിന്നു വടക്കുപടിഞ്ഞാറു നീങ്ങിയ ചുഴലിക്കാറ്റ് ഇന്നലെയാണു ഗുജറാത്ത് തീരത്തേക്കു തിരിഞ്ഞത്. തീരമെത്തും മുന്‍പേ ശക്തി കുറയുമെന്നാണു വിലയിരുത്തല്‍.
അതേസമയം, കേരളത്തില്‍ 7 വരെ കനത്ത മഴയ്ക്കു സാധ്യതയില്ല. തെക്കന്‍ ജില്ലകളില്‍ ചുരുക്കം സ്ഥലങ്ങളില്‍ മഴ പെയ്‌തേക്കാം. കേരള, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. ഇതേസമയം, 6 വരെ അറബിക്കടലിന്റെ വടക്കന്‍ ഭാഗങ്ങളിലേക്കു പോകരുതെന്നു നിര്‍ദേശമുണ്ട്.
Read Also : മഹാ ചുഴലിക്കാറ്റ് : ഒമാന്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രത്യേക അറിയിപ്പ്
അറബിക്കടലിലെ ഇരട്ടച്ചുഴലിക്കു പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപം കൊള്ളുന്നുണ്ട്. ആന്‍ഡമാന്‍ തീരത്തിനടുത്ത് ഒന്നോ രണ്ടോ ദിവസത്തിനകം ന്യൂനമര്‍ദം ശക്തമാകുമെന്നാണു വിലയിരുത്തല്‍. കേരളത്തെ നേരിട്ടു ബാധിക്കില്ലെങ്കിലും ശക്തമായ മഴയ്ക്കും കാറ്റിനും കാരണമായേക്കും.
Post Your Comments