Latest NewsIndiaNews

കശ്മീരില്‍ സമാധാനം പൂര്‍വ്വസ്ഥിതിയില്‍ കൊണ്ടുവരാന്‍ സൈന്യം നടത്തിയ ‘മാ’ പദ്ധതി സമ്പൂര്‍ണ വിജയം

ശ്രീനഗര്‍: ഇന്ത്യൻ സൈന്യം കശ്മീരില്‍ സമാധാനം പൂര്‍വ്വസ്ഥിതിയില്‍ കൊണ്ടുവരാന്‍ നടത്തിയ ‘മാ’(അമ്മ) പദ്ധതി ഫലം കണ്ടു. ഭീകര പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട 50-ഓളം ചെറുപ്പക്കാര്‍ വീടുകളില്‍ തിരിച്ചെത്തിയതായും, സാധാരണ ജീവിതം നയിക്കുന്നതായുമാണ് റിപ്പോര്‍ട്ട്. ചിനാര്‍ കോര്‍ കമാന്‍ഡര്‍ ലഫ്റ്റനനന്റ് ജനറല്‍ കന്‍വല്‍ ജീത് സിങ് ധില്ലനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഭീകരസേനയില്‍ ചേരുന്ന യുവാക്കള്‍ ആദ്യ ആഴ്ച തന്നെ കൊല്ലപ്പെടും. ഒരു വര്‍ഷത്തിനുളളില്‍ ഏകദേശം 64 ശതമാനം യുവാക്കളാണ് കൊല്ലപ്പെടുന്നത്. മാതാപിതാക്കളെ ഇക്കാര്യം ബോധ്യപ്പെടുത്തുകയാണ് ആദ്യം സേന ചെയ്തത്. തുടര്‍ന്ന് അമ്മമാരെ ഉപയോഗിച്ച് അവരെ തിരിച്ചു വിളിക്കുകയായിരുന്നു. പദ്ധതി പ്രതീക്ഷച്ചതിനേക്കാള്‍ പൂര്‍ണ്ണ വിജയമായിരുന്നുവെന്ന് ജനറല്‍ ധില്ലന്‍ വ്യക്തമാക്കുന്നു. കാണാതായ യുവാക്കളെ കണ്ടെത്താനായിരുന്നു ചിനാര്‍ കോര്‍ ഇത്തരം ഒരു പദ്ധതി രൂപീകരിച്ചത്.

ALSO READ: ഭീകരരുടെ നുഴഞ്ഞുകയറ്റം തുടരുന്നു; കാശ്മീരിൽ ലഷ്‌കര്‍ ഇ തൊയ്ബ ഭീകരനെ പൊലീസ് പിടി കൂടി

അതോടൊപ്പം സേനയും കശ്മീര്‍ ജനങ്ങളും പര്‌സ്പര സഹകരണത്തോടെയാണ് മുന്നോട്ട് പോകുന്നത്. സൈന്യത്തിന്റെ മാനുഷിക പ്രവര്‍ത്തനങ്ങളോട് ബഹുമാനമുള്ളവരാണ് കശ്മീരിലെ ജനങ്ങളെന്നും അദ്ദേഹം പറഞ്ഞു. സന്തോഷം പങ്കുവെച്ച് മാതാപിതാക്കള്‍ അയച്ച സന്ദേശം മാധ്യമങ്ങള്‍ക്ക് കാണിച്ചു തന്ന ജനറല്‍ ധില്ലന്‍ അവരുടെ മേല്‍വിലാസം വ്യക്തമാക്കാന്‍ തയ്യാറായില്ല. ഇവര്‍ കശ്മീര്‍ താഴ് വരയുടെ അമൂല്യമായ സമ്മാനമാണെന്ന് കേണല്‍ ധില്ലന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button