KeralaLatest NewsIndia

ക്ഷേ​​ത്ര ​​ശ്രീ​​കോ​​വി​​ലി​​നു​​മു​​ന്നി​​ല്‍ ച​​ത്ത ആ​​ടി​​നെ ത​​ള്ളി കലാപത്തിന് ശ്രമം

പു​​ണ്യാ​​ഹ​​വും മ​​റ്റ് ശു​​ദ്ധി​ക്രി​​യ​​ക​​ളും പൂ​​ര്‍​ത്തി​​യാ​​ക്കി​​യ​​ ശേ​​ഷ​മാ​ണ് ക്ഷേ​​ത്ര​​ന​​ട തു​​റ​​ന്ന​ത്.

ത​​ളി​​പ്പ​​റ​​മ്പ് : ക്ഷേ​​ത്ര​​ശ്രീ​​കോ​​വി​​ലി​​നു​​മു​​ന്നി​​ല്‍ ച​​ത്ത ആ​​ടി​​നെ ത​​ള്ളി. ത​​ളി​​പ്പ​​റ​​​​മ്പ് രാ​​ജ​​രാ​​ജേ​​ശ്വ​​ര ക്ഷേ​​ത്ര​​ത്തി​​ന്‍റെ ഉ​​പ​​ക്ഷേ​​ത്ര​​മാ​​യ അ​​ര​​വ​​ത്ത് ഭൂ​​ത​​നാ​​ഥ ക്ഷേ​​ത്ര​​ത്തി​​നു മു​​ന്നി​​ലാ​​ണ് ഇ​​ന്ന​​ലെ പു​​ല​​ര്‍​ച്ചെ നാ​​ലോ​​ടെ പ്ലാ​​സ്റ്റി​​ക് ചാ​​ക്കി​​ലാ​​ക്കി​​യ ആ​​ട്ടി​​ന്‍​കു​​ട്ടി​​യു​​ടെ ജ​​ഡം ക​​ണ്ടെ​​ത്തി​​യ​​ത്. സ്ഥ​​ല​​ത്തെ​​ത്തി​​യ ക്ഷേ​​ത്രം ഭ​​ര​​ണ​​സ​​മി​​തി അം​​ഗ​​ങ്ങ​​ളു​​ടെ തീ​​രു​​മാ​​ന​​പ്ര​​കാ​​രം ആ​​ടി​​നെ ഉ​​ട​​ന്‍ മ​​റ​​വു​​ചെ​​യ്തു. മ​ന​പ്പൂ​ര്‍​വം ല​ഹ​ള​യു​ണ്ടാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന് ഐ​​പി​​സി 153 പ്ര​​കാ​​രം പോ​​ലീ​​സ് കേ​​സെ​​ടു​​ത്ത് അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചു. പു​​ണ്യാ​​ഹ​​വും മ​​റ്റ് ശു​​ദ്ധി​ക്രി​​യ​​ക​​ളും പൂ​​ര്‍​ത്തി​​യാ​​ക്കി​​യ​​ ശേ​​ഷ​മാ​ണ് ക്ഷേ​​ത്ര​​ന​​ട തു​​റ​​ന്ന​ത്.

വി​​വ​​രം നാ​​ട്ടി​​ല്‍ പ​​ര​​ന്ന​​തോ​​ടെ ഭ​​ക്ത​​ജ​​ന​​ങ്ങ​​ളും ബി​​ജെ​​പി, ​ആ​​ര്‍​എ​​സ്‌എ​​സ് പ്ര​​വ​​ര്‍​ത്ത​​കും ക്ഷേ​​ത്ര​​ത്തി​​ലെ​​ത്തി. പ്ര​​തി​​ഷേ​​ധം രൂ​​ക്ഷ​​മാ​​യ​​തോ​​ടെ ഡി​​വൈ​​എ​​സ്പി ടി.​​കെ. ര​​ത്​​ന​​കു​​മാ​​ര്‍, എ​​സ്​​ഐ കെ.​​പി. ഷൈ​​ന്‍ എ​​ന്നി​​വ​​രു​​ള്‍​പ്പെ​​ടെ പോ​​ലീ​​സ് സം​​ഘം സ്ഥ​​ല​​ത്തെ​​ത്തി​. ആ​​ടി​​ന്‍റെ ജ​ഡം പെ​ട്ടെ​ന്ന് മ​റ​വു​ചെ​യ്ത​​ത് ദു​​രൂ​​ഹ​​മാ​​ണെ​​ന്ന ഭ​​ക്ത​​രു​​ടെ വാ​​ദം അം​​ഗീ​​ക​​രി​​ച്ച പോ​​ലീ​​സ് ജ​​ഡം പു​​റ​​ത്തെ​​ടു​​ക്കാ​​നും പോ​​സ്റ്റ്​​മോ​​ര്‍​ട്ടം ന​​ട​​ത്താ​​നും തീ​​രു​​മാ​​നി​​ച്ച​​തോ​​ടെ​​യാ​​ണ് രം​​ഗം ശാ​​ന്ത​​മായ​​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button