Nattuvartha

സംസ്ഥാനത്ത് ഗുരുതരമായ മനുഷ്യാവകാശപ്രശ്നങ്ങളില്ല: ദേശീയ മനുഷ്യാവകാശ കമ്മിഷൻ

സംസ്ഥാനത്ത് ഗുരുതരമായ മനുഷ്യാവകാശപ്രശ്നങ്ങളില്ലെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് എച്ച്.എൽ.ദത്തു പറഞ്ഞു. കമ്മിഷൻ തൈക്കാട് ഗസ്റ്റ് ഹൗസിൽ നടത്തിയ ദ്വിദിന സിറ്റിങ്ങിന്റെ ഭാഗമായി വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഉദ്ഘാടന സമ്മേളനത്തിനുശേഷം നാല് സിംഗിൾ ബെഞ്ചുകളിലായി 96 കേസുകളാണ് കമ്മിഷൻ പരിഗണിച്ചത്. കേസുകളിൽ ബന്ധപ്പെട്ട അധികൃതരിൽനിന്ന് നടപടി റിപ്പോർ്ട്ടുകൾ സ്വീകരിക്കുകയും ചില കേസുകളിൽ കൂടുതൽ റിപ്പോർട്ടുകൾ ആവശ്യപ്പെടുകയും ചെയ്തു. രണ്ടാം ദിവസം ഫുൾ കമ്മിഷൻ അഞ്ച് സുപ്രധാന കേസുകളാണ് പരിഗണിച്ചത്. വിവിധ ഗവൺമെന്റിതര സംഘടനകൾ, പൗരസമൂഹ പ്രതിനിധികൾ, ട്രാൻസ്ജെൻഡർ പ്രതിനിധികൾ തുടങ്ങിയവരുമായി കമ്മിഷൻ സംവദിച്ചു. ആരോഗ്യസുരക്ഷ, വിദ്യാഭ്യാസം, ട്രാൻസ്ജെൻഡർ, സ്ത്രീകൾ, കുട്ടികൾ,വൃദ്ധജനങ്ങൾ തുടങ്ങിയവരുടെ അവകാശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ധാരാളം വിഷയങ്ങൾ അവർ ഉയർത്തി. തുടർന്ന് ചീഫ് സെക്രട്ടറി, ഡിജിപി, മറ്റ് സംസ്ഥാന ഉന്നതോദ്യോഗസ്ഥർ തുടങ്ങിയവരുമായും കൂടിക്കാഴ്ച നടത്തിയതായും കമ്മിഷൻ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button