Health & Fitness

ഗൂഗിളില്‍ രോഗ ലക്ഷണങ്ങള്‍ തിരയുന്നവര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടത്

തലവേദന മുതല്‍ മുഖത്ത് ഒരു പാട് വന്നാല്‍ അതിനു കാരണം തിരഞ്ഞു ഗൂഗിളിന്റെ സെര്‍ച്ച് ബാറിലേക്കാണ് പലരും പോകുന്നത്.

ഒന്നിനും സമയം തികയാത്ത മനുഷ്യര്‍ പെട്ടെന്ന് എല്ലാം കണ്ടു പിടിക്കാനുള്ള നെട്ടോട്ടത്തിലാണ്. അതിപ്പം എന്തെങ്കിലും അസുഖങ്ങള്‍ വന്നാല്‍ കൂടി ഡോക്ടറെ കാണുന്നതിന് പകരം ഉടനെ ഗൂഗിളില്‍ തപ്പി രോഗം എന്തെന്ന് കണ്ടു പിടിക്കാനുള്ള ശ്രമം പലരും നടത്തരുണ്ട്. അതിപ്പം തലവേദന മുതല്‍ മുഖത്ത് ഒരു പാട് വന്നാല്‍ അതിനു കാരണം തിരഞ്ഞു ഗൂഗിളിന്റെ സെര്‍ച്ച് ബാറിലേക്കാണ് പലരും പോകുന്നത്. എന്നാല്‍ അങ്ങനെ ഗൂഗിളില്‍ തിരഞ്ഞു അസുഖങ്ങള്‍ കണ്ടുപിടിക്കുന്നത് കൊണ്ടുള്ള ദോഷഫലം അനാവശ്യമായ സമ്മര്‍ദ്ദവും പരിഭ്രമവും തന്നെയാണ്. ഉദാഹരണത്തിന് നിങ്ങള്‍ക്ക് തലവേദനയാണെന്നിരിക്കട്ടെ. ഗൂഗിളില്‍ തിരഞ്ഞാല്‍ തലവേദനയ്ക്ക് കുറഞ്ഞത് 20 കാരണങ്ങള്‍ മുന്നില്‍ത്തെളിയും. ട്യൂമര്‍, കാന്‍സര്‍ തുടങ്ങി ഗുരുതര രോഗങ്ങളുടെ മുതല്‍ അപകടകാരിയല്ലാത്ത ക്ഷീണത്തിന്റെ വരെ ലക്ഷണമാകാം ഈ തലവേദന. ഇതില്‍ ഏതാണെന്ന് സ്വയം സ്ഥിരീകരിക്കാനാവില്ല.

READ ALSO: പൊട്ടിപ്പൊളിഞ്ഞ റോഡിന്റെ അവസ്ഥ വിലയിരുത്താനെത്തിയ മന്ത്രി ജി സുധാകരനോട് ക്ഷുഭിതനായി യുവാവ്

രോഗവും രോഗകാരണവും കണ്ടെത്താന്‍ എളുപ്പവഴികളില്ല എന്നതാണ് നമ്മള്‍ ആദ്യം മനസിലാക്കേണ്ടത്. ഡോക്ടര്‍ രോഗിയെ കണ്ട് പരിശോധിച്ച് രോഗം കണ്ടെത്തുന്നതിലെ കൃത്യത ഒരിക്കലും ഗൂഗിളില്‍ തിരഞ്ഞ് രോഗം സ്വയം നിര്‍ണയിച്ചാല്‍ ഉണ്ടാവില്ല. കാരണം ഗൂഗിള്‍ ഒരു ഡോക്ടര്‍ അല്ല.

ഇന്റര്‍നെറ്റില്‍ തിരഞ്ഞ് രോഗം സ്വയം സ്ഥിരീകരിക്കുന്നത് പരിഭ്രാന്തിക്കും ആകുലതയ്ക്കും കാരണമാകും. പ്രത്യേകിച്ച് നമ്മള്‍ തിരയുന്ന ലക്ഷണം ഏതെങ്കിലും മാരക രോഗത്തിന്റേതാണെങ്കില്‍ സ്വാഭാവികമായും ആശങ്കയുണ്ടാകും. സൈബര്‍കോണ്‍ഡ്രിയ എന്നാണ് ഈ അവസ്ഥയ്ക്ക് പറയുന്ന പേര്.

READ ALSO: ലക്ഷക്കണക്കിന് ഹൃദയങ്ങള്‍ സ്വന്തമാക്കിയിരിക്കുകയാണ് ഇരുവരും; ഐഎസ്ആര്‍ഒ ചെയര്‍മാനെ ആശ്ലേഷിക്കുന്ന പ്രധാനമന്ത്രിയുടെ വീഡിയോ വൈറലാകുന്നു

ഇത്തരം വിഷയങ്ങളില്‍ ഇന്റര്‍നെറ്റില്‍ തിരയുമ്പോള്‍ ലഭിക്കുന്ന ലേഖനങ്ങളുടെ വിശ്വാസ്യതയും കൃത്യതയും പലപ്പോഴും ഉറപ്പിക്കാനാവില്ല. കാരണം ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും എഡിറ്റ് ചെയ്യാനും അവരുടെ അഭിപ്രായങ്ങള്‍ പ്രസിദ്ധികരിക്കാനും കൂടെ ഉള്ള ഒരു ഇടം കൂടിയാണ് ഇന്റര്‍നെറ്റ് എന്ന നമ്മള്‍ മറക്കരുത്. ചിലപ്പോള്‍ തീര്‍ത്തും തെറ്റായ വിവരങ്ങള്‍ ലഭിച്ചേക്കും. അതുകൊണ്ട് രോഗവും രോഗകാരണങ്ങളും സ്വയം സ്ഥിരീകരിക്കാതെ ഉടനെ സമയം പാഴാക്കാതെ ഡോക്ടറെ കാണുന്നതാണ് ഉത്തമം.

READ ALSO: പാലാരിവട്ടം മേല്‍പ്പാലം തകരാനിടയാക്കിയത് വിചിത്ര കാരണം : ആ കാരണങ്ങള്‍ നിരത്തി അറസ്റ്റിലായ ടി.ഒ. സൂരജ്

shortlink

Related Articles

Post Your Comments

Related Articles


Back to top button