Nattuvartha

ഗദ്ദിക: കലാകാരൻമാർക്ക് അപേക്ഷിക്കാം

കിർടാഡ്‌സിന്റെയും പട്ടികജാതി പട്ടികവർഗ വികസന വകുപ്പുകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ മാവേലിക്കരയിലും, കണ്ണൂരും സംഘടിപ്പിക്കുന്ന ഗദ്ദിക പ്രദർശന വിപണനമേളയോട് അനുബന്ധിച്ച് നടത്തുന്ന നാടൻ കലാമേളയിൽ പങ്കെടുക്കുന്നതിന് പട്ടികജാതി പട്ടികവർഗ കലാകാരൻമാരിൽ നിന്നും കലാസമിതികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്റെ പേര്, സമുദായം, പൂർണമായ മേൽവിലാസം, ഫോൺ നമ്പർ, ഇ-മെയിൽ, അവതരിപ്പിക്കുന്ന കലാരൂപത്തിന്റെ പേര്, വിവരണം, സാക്ഷ്യപ്പെടുത്തിയ സമുദായസർട്ടിഫിക്കറ്റിന്റെ കോപ്പി എന്നിവ ഉൾപ്പെടുത്തിയ അപേക്ഷ 18നുള്ളിൽ ലഭ്യമാക്കണം. അപേക്ഷ അയക്കേണ്ട വിലാസം: ഡയറക്ടർ, കിർടാഡ്‌സ് വകുപ്പ്, ചേവായൂർ.പി.ഒ, കോഴിക്കോട്, പിൻ-673017.

shortlink

Post Your Comments


Back to top button