ടെക്സസ്: ഫോർമുലാ വണ്ണിൽ, വീണ്ടും ലോക ചാമ്പ്യനായി ബ്രിട്ടന്റെ ലൂയിസ് ഹാമിൾട്ടൻ. അമേരിക്കൻ ഗ്രാന്റ് പ്രീയിൽ മേഴ്സിഡസിന്റെ ഫിൻലന്റ് താരം വാൾട്ടെറി ബോട്ടസിന് പിന്നിൽ രണ്ടാമനായി ഫിനിഷ് ചെയ്താണ് ഹാമിൾട്ടൻ തൻറെ ആറാം ഫോർമുലാ വൺ കിരീടം ഉറപ്പിച്ചത്. സീസണിൽ തുടർച്ചയായി 10 വിജയങ്ങളുള്ള ഹാമിൾട്ടണ് അമേരിക്കൻ ഗ്രാന്റ് പ്രീയിൽ നിന്ന് നാല് പോയിന്റുകൾ മാത്രമേ ലോക കിരീടം സ്വന്തമാക്കാൻ വേണ്ടിയിരുന്നുള്ളൂ.
??????
He's done it! @LewisHamilton is a SIX-TIME world champion! #USGP ?? #F1 pic.twitter.com/QnsxnfzsUS
— Formula 1 (@F1) November 3, 2019
ഇനി ഒരു സീസണിൽ കൂടി ലോക ചാമ്പ്യനായാൽ 7 കിരീടങ്ങളോടെ മൈക്കിൾ ഷൂമാക്കറിന്റെ റെക്കോർഡിന് ഒപ്പമെത്താൻ ഹാമിൽട്ടണ് സാധിക്കും.
Also read : ഐഎസ്എല്ലിൽ ആദ്യ ജയം നേടാനാകാതെ ബെംഗളൂരു എഫ് സി : മത്സരം അവസാനിച്ചത് ഗോൾ രഹിത സമനിലയിൽ
Post Your Comments