Latest NewsKeralaIndia

കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ കൈകാലുകള്‍ തല്ലിയൊടിച്ച സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു

മു​തി​യ​ങ്ങ​യി​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ ബി​സ്മി​ല്ല മ​ന്‍​സി​ലി​ല്‍ എം.​സ​യ്യി​ദി​ന്‍റെ ര​ണ്ട് കാ​ലു​ക​ളും ഒ​രു കൈ​യ്യും വെ​ട്ടി​യും അ​ടി​ച്ചൊ​ടി​ച്ചും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്‍​പ്പിച്ചിരുന്നു.

കണ്ണൂര്‍: പാ​ട്യം മു​തി​യ​ങ്ങ​യി​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ന്‍റെ കൈ​യും കാ​ലും ത​ല്ലി​യൊ​ടി​ച്ച സം​ഭ​വ​ത്തി​ല്‍ ആ​റ് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രേ വ​ധ​ശ്ര​മ​ത്തി​ന് കതിരൂര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ണ്ടാ​ല​റി​യാ​വു​ന്ന സിപിഎം ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെയാണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. മു​തി​യ​ങ്ങ​യി​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ ബി​സ്മി​ല്ല മ​ന്‍​സി​ലി​ല്‍ എം.​സ​യ്യി​ദി​ന്‍റെ ര​ണ്ട് കാ​ലു​ക​ളും ഒ​രു കൈ​യ്യും വെ​ട്ടി​യും അ​ടി​ച്ചൊ​ടി​ച്ചും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്‍​പ്പിച്ചിരുന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇയാളെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ അ​ടി​യ​ന്തി​ര ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​ക്കി​.ഞായറാഴ്ച രാ​വി​ലെ 9.30 ഓ​ടെ​യായിരുന്നു സംഭവം. മു​തി​യ​ങ്ങ​യി​ല്‍ ചാ​യ​ക്ക​ട​യി​ല്‍ ഇ​രി​ക്ക​വേ വ​ടി​വാ​ളും ഇ​രു​മ്പുവ​ടി​ക​ളും മ​റ്റു മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി​യ സി​പി​എം സം​ഘം അ​തി​ക്രൂ​ര​മാ​യി സയ്യിദിനെ ആക്രമിക്കുകയായിരുന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇയാളെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ അ​ടി​യ​ന്തി​ര ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​ക്കി​.

നാല് ദിവസം പ്രായമായ കുഞ്ഞിനെ പള്ളിമുറ്റത്ത് ഉപേക്ഷിച്ചു; അമ്മ പിടിയില്‍

ര​ണ്ട് ദി​വ​സം മു​ന്‍​പ് രാ​ത്രിയില്‍ പാ​ട്യം മു​തി​യ​ങ്ങ​യി​ല്‍ വ​ച്ച്‌ സ​യ്യി​ദി​ന്‍റെ കാ​റി​ന്‍റെ ചി​ല്ലു​ക​ള്‍ അ​ക്ര​മി​ക​ള്‍ എ​റി​ഞ്ഞു​ ത​ക​ര്‍​ത്തി​രു​ന്നു. സം​ഭ​വ സ​മ​യം കാ​റി​ലു​ണ്ടാ​യ മ​ക​ളു​ടെ ക​ണ്ണി​ന് ചി​ല്ല് തെ​റി​ച്ചു പ​രിക്കേല്‍ക്കുകയും ചെയ്തു.ഈ സംഭവത്തില്‍ ആ​റ് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും നാ​ലു പേര്‍ അ​റസ്റ്റിലാകുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button