തിരുവനന്തപുരം: രാജ്യത്തെ സ്‌കൂള്‍ അധ്യാപകരുടെ യോഗ്യതാ മാനദണ്ഡം സംബന്ധിച്ച് കേന്ദ്രസര്‍ക്കാറിന്റെ പുതിയ തീരുമാനം. സ്‌കൂള്‍ അധ്യാപകരുടെ ചുരുങ്ങിയ യോഗ്യത ബിരുദമാക്കാനാണ് ശുപാര്‍ശ. ഇതിനനുസൃതമായി നാലുവര്‍ഷത്തെ ബഹുവൈജ്ഞാനിക (മള്‍ട്ടിഡിസിപ്ലിനറി) ഇന്റഗ്രേറ്റഡ് ബി.എഡ് കോഴ്‌സ് ആരംഭിക്കാനും കേന്ദ്രസര്‍ക്കാര്‍ തയാറാക്കിയ അന്തിമ കരട് വിദ്യാഭ്യാസനയത്തില്‍ നിര്‍ദേശിക്കുന്നു.
ഏതാനും ദിവസം മുമ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടിന് വൈകാതെ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കും. നിലവില്‍ ഹയര്‍ സെക്കന്‍ഡറിയും രണ്ട് വര്‍ഷത്തെ ടീച്ചര്‍ ട്രെയിനിങ് കോഴ്‌സുമാണ് പ്രൈമറി സ്‌കൂള്‍ അധ്യാപകരുടെ ചുരുങ്ങിയ യോഗ്യത. 2030ഓടെ സ്‌കൂള്‍ അധ്യാപകരുടെ ചുരുങ്ങിയ യോഗ്യത നാല് വര്‍ഷത്തെ ഇന്റഗ്രേറ്റഡ് ബി.എഡ് ബിരുദമായിരിക്കണം. എല്ലാ ടീച്ചര്‍ ട്രെയിനിങ് കോളജുകളിലും ബഹുവൈജ്ഞാനിക വിദ്യാഭ്യാസ അടിസ്ഥാനത്തിലുള്ള നാലുവര്‍ഷത്തെ ഇന്റഗ്രേറ്റഡ് ബി.എഡ് കോഴ്‌സ് കൂടി ഉണ്ടാകണം. ബന്ധപ്പെട്ട വിഷയത്തിലും എജുക്കേഷനിലും ഇരട്ടബിരുദം നല്‍കുന്ന രീതിയിലായിരിക്കും കോഴ്‌സ്.
Post Your Comments