Latest NewsKeralaNews

ബീഡി വലിച്ചതിനെ എതിര്‍ത്ത അമ്മയെ മകന്‍ കല്ലു കൊണ്ടു തലയ്ക്കടിച്ചു വീഴ്ത്തി

തിരുവനന്തപുരം: ബീഡി വലിച്ചതു തടഞ്ഞ അമ്മയെ മകന്‍ കല്ലു കൊണ്ടു തലയ്ക്കടിച്ചു വീഴ്ത്തി. മാനസികാസ്വാസ്ഥ്യമുള്ള മകനാണ് ഐരാണിമുട്ടം സ്വദേശിയായ ഗോമതി(70)യെ ക്രൂരമായി മര്‍ദ്ദിച്ചത്. ഗുരുതര പരുക്കേറ്റ ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ 11നായിരുന്നു സംഭവം. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പോലീസെത്തി ഗോമതിയുടെ മകനെ കസ്റ്റഡിയിലെടുത്തത്.

തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ഗോമതിയുടെ തലച്ചോറില്‍ നിന്നു രക്തസ്രാവമുണ്ട്. ഇവരുടെ ഇടതുകണ്ണിനും എല്ലുകള്‍ക്കും സാരമായി പരുക്കേറ്റെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. അതേസമയം ഗോമതിയെ മര്‍ദ്ദിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ച വീട്ടിലെ ജോലിക്കാരിക്കും മര്‍ദനമേറ്റു. പുകവലിച്ചതു തടഞ്ഞ അമ്മ മകന്റെ ബീഡി പിടിച്ചു വാങ്ങി. പിന്നീട് ബീഡി ആവശ്യപ്പെട്ട് ബഹളം വച്ച മകന്‍ അടയ്ക്ക ചതയ്ക്കുന്ന കല്ലെടുത്തു ഗോമതിയെ ആക്രമിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button