Latest NewsIndiaNews

ക​ന​ത്ത പു​ക​മ​ഞ്ഞ് : വി​മാ​ന​ങ്ങ​ൾ വ​ഴി തി​രി​ച്ചുവി​ട്ടു

ന്യൂ ഡൽഹി : വായു മലിനീകരണം ശക്തമായി ന്യൂ ഡൽഹിയിൽ പു​ക​മ​ഞ്ഞ് കൂടി കനത്തതോടെ ചില വി​മാ​ന​ങ്ങ​ൾ വ​ഴി തി​രി​ച്ചുവി​ട്ടു. ഇ​ന്ദി​രാ​ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്തി​ൽ ഇ​റ​ങ്ങേ​ണ്ട വി​വി​ധ ക​മ്പ​നി​ക​ളു​ടെ 32 വി​മാ​ന സ​ർ​വീ​സു​ക​ളാ​ണ് വ​ഴി​തി​രി​ച്ച് വി​ട്ട​ത്. സു​പ്രീം​കോ​ട​തി നി​യോ​ഗി​ച്ച മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ മേ​ൽ​നോ​ട്ട സ​മി​തി ഡ​ൽ​ഹി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചി​രി​ക്കുകയാണ്.

അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​വ​ധി നീ​ട്ടി. സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ലു​ള്ള കോ​ള​ജു​ക​ൾക്കു ഈ ​മാ​സം എ​ട്ടു​വ​രെ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. സ്കൂ​ളു​ക​ൾ​ക്കു​ള്ള അ​വ​ധി​യും എ​ട്ടാം തീ​യ​തി വ​രെ നീ​ട്ടി. അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികൾ വിശദീകരിക്കുന്ന റിപ്പോർട്ട് തിങ്കളാഴ്ച മലിനീകരണ നിയന്ത്രണ അതോറിറ്റി സുപ്രിം കോടതിക്ക് കൈമാറുമെന്നാണ് റിപ്പോർട്ട്.

Also read : ഡല്‍ഹി ആരോ​ഗ്യത്തിന് ഹാനികരമാണെന്ന് ശശി തരൂർ; വിമർശനം ഉയരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button