ബാങ്കോക്ക്: വിഘടനവാദത്തിന്റെയും ഭീകരവാദത്തിന്റെയും അടിവേരിളക്കുന്ന നടപടിയാണ് ജമ്മു കശ്മീർ വിഭജനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തായ്ലന്ഡില് സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. തീവ്രവാദത്തിന്റെയും വിഘടനവാദത്തിന്റെയും വിത്ത് വിതയ്ക്കുന്നതിന് പിന്നിലെ വലിയ കാരണത്തെ ഇല്ലാതാക്കാന്‍ ഇന്ത്യ തീരുമാനിച്ചതിനെക്കുറിച്ച് നിങ്ങള്‍ക്കറിയാവുന്നതാണ്. തീരുമാനം ശരിയാകുമ്പോള്‍ അതിന്റെ പ്രതിധ്വനി ലോകം മുഴുവന്‍ ഉണ്ടാകുമെന്നും തായ്ലന്ഡില്പോലും തനിക്കത് കേള്‍ക്കാനായെന്നും പ്രധാനമന്ത്രി പറയുകയുണ്ടായി.
Read also: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ച നേതാവിനെതിരെ കേസ്
തായ്ലന്‍ഡിലെത്തിയപ്പോള്‍ സ്വന്തം നാട്ടിലെത്തുന്ന പ്രതീതിയാണ് ഉള്ളത്. തായ്ലന്‍ഡിന്റെ പാരമ്പര്യത്തിലും വിശ്വാസത്തിലും ഭാരതീയത നിറഞ്ഞു നില്ക്കുന്നു. തായ്ലന്ഡിലെ രാജകുടുംബത്തിന് ഇന്ത്യയുമായി വളരെ അടുത്ത ചരിത്രപരമായ ബന്ധമാണുള്ളതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
Post Your Comments