വാരാണസി: മുംബൈ-വാരണാസി സ്പൈസ് ജെറ്റ് വിമാനത്തിൽ സിഗരറ്റ് വലിച്ചയാളെ കസ്റ്റഡിയിലെടുത്തു. ആസാംഗഡ് സ്വദേശിയായ ഷാകിൽ അഹമ്മദ് എന്നയാളെ സിഐഎസ്എഫ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ഇയാളെ ഇയാളെ പോലീസിന് കൈമാറി.
വിമാനം മുംബൈയില്‍ നിന്ന് ടേക്ക് ഓഫ് ചെയ്ത് ഒരു മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് ഷാകിൽ സിഗരറ്റ് കത്തിച്ചു വലിക്കാന്‍ തുടങ്ങിയത്. ഇത് ജീവനക്കാർക്കും യാത്രക്കാർക്കും ഇടയിൽ പരിഭ്രാന്തി സൃഷ്ടിച്ചു. ജോലിക്കാർ ഉടൻ തന്നെ പുകവലി തടയുകയും എടിസിയെ അറിയിക്കുകയും ചെയ്തു.
സംഭവത്തെക്കുറിച്ച് സ്പൈസ് ജെറ്റ് സംഘം വാരണാസി എയർ ട്രാഫിക് കൺട്രോളിന് (എടിസി) മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് സിഐഎസ്എഫ് കമാൻഡന്റ് സുബ്രതോ പറഞ്ഞു. വിമാനം വാരണാസിയില്‍ വന്നിറങ്ങിയപ്പോൾ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ ഷാകിലിനെ കസ്റ്റഡിയിലെടുത്തു.
ജീവിതത്തിൽ ആദ്യമായാണ് താന്‍ ഒരു വിമാനത്തിൽ കയറുന്നതെന്നും വിമാനത്തില്‍ പുകവലി നിരോധിച്ചിട്ടുണ്ടെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും പ്രാഥമിക ചോദ്യം ചെയ്യലിൽ ഷാകിൽ പറഞ്ഞു.
Post Your Comments