മുംബൈ: വിൽപ്പന കുത്തനെ കുറഞ്ഞ മാരുതിയുടെ വിപണിയിൽ മുന്നേറ്റം. ഒക്ടോബര്‍ മാസത്തിലെ വില്‍പ്പനയിലാണ് മാരുതിക്ക് നേട്ടമുണ്ടായിരിക്കുന്നത്. ഒക്ടോബര്‍ മാസത്തില്‍ ആകെ 1,53,435 വാഹനങ്ങളാണ് മാരുതി വില്‍പ്പന നടത്തിയത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 4.5 ശതമാനമാണ് വിപണിയില്‍ മുന്നേറിയത്. 2018 ഒക്ടോബറില്‍ കമ്പനിയുടെ ആകെ വില്‍പ്പന 1,44,277 യൂണിറ്റുകളായിരുന്നു.
ആൾട്ടോ, വാഗൺ ആർ, പുതുതായി പുറത്തിറക്കിയ എസ്- പ്രസ്സോ എന്നിവ ഉൾപ്പെടുന്ന മിനി കാറുകളുടെ വിൽപ്പന 28,537 യൂണിറ്റാണ്. കഴിഞ്ഞ വർഷം ഇത് 32,835 യൂണിറ്റായിരുന്നു. 13.1 ശതമാനം ഇടിവാണ് ഈ വിഭാഗത്തിലുണ്ടായത്. ആഭ്യന്തര വില്‍പ്പനയിലും 4.5 ശതമാനത്തിന്‍റെ വളര്‍ച്ച കമ്പനി പ്രകടിപ്പിച്ചു. ആഭ്യന്തര വിപണിയില്‍ ആകെ 1,44,277 യൂണിറ്റുകളാണ് മാരുതി വിറ്റത്. മുന്‍ വര്‍ഷം ഇതേ മാസത്തില്‍ 1,38,100 യൂണിറ്റുകളായിരുന്നു വിറ്റഴിച്ചിരുന്നത്.
ALSO READ: മാരുതി ചില മോഡൽ കാറുകളുടെ വാറന്‍റി വർദ്ധിപ്പിച്ചു; പുതിയ മാറ്റം ഇങ്ങനെ
സ്വിഫ്റ്റ്, സെലേറിയോ, ബെലേനോ തുടങ്ങിയ ഉള്‍പ്പെടുന്ന ഈ വിഭാഗത്തില്‍ നിന്ന് ഒക്ടോബറില്‍ 75,094 യൂണിറ്റുകള്‍ വിറ്റുപോയി. 2018 ഒക്ടോബറില്‍ ഇത് 64,789 യൂണിറ്റുകളായിരുന്നു.
Post Your Comments