ആലപ്പുഴ: അസഹനീയമായ വേദനയോടെയാണ് ആലപ്പുഴ സ്വദേശി ജനറല്‍ ആശുപത്രിയില്‍ എത്തിയത്. യുവാവിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഇയാളുടെ ജനനേന്ദ്രിയത്തില്‍ 7 സെന്റിമീറ്റര്‍ നീളമുള്ള പോത്തട്ടയെ കണ്ടു ഞെട്ടി. എന്നാല്‍ ശസ്ത്രക്രിയ ചെയ്യാതെ തന്നെ ഡോ. പ്രിയദര്‍ശന്റെ നേതൃത്വത്തില്‍ ഉള്ള സംഘം അട്ടയെ നീക്കം ചെയ്തു. കഴിഞ്ഞ ദിവസമാണ് ജനനേന്ദ്രിയത്തിലെ അസഹനീയമായ വേദന കാരണം യുവാവ് ആശുപത്രിയിലെത്തിയത്.
പരിശോധനയില്‍ യുവാവിന്റെ ജനനേന്ദ്രിയത്തില്‍ അട്ടയെ കണ്ടെത്തുകയായിരുന്നു. നൂല്‍ വലുപ്പത്തില്‍ ഉള്ള അട്ട, മൂത്രനാളിക്ക് ഉള്ളില്‍ കയറി രക്തം കുടിച്ച് വലുതായിരുന്നു. അട്ട കൂടുതല്‍ ഉള്ളിലേക്ക് കയറാതിരിക്കാന്‍ വേണ്ട മുന്‍ കരുതലുകള്‍ എടുത്ത ശേഷം വളരെ സൂക്ഷ്മമായാണ് അട്ടയെ പുറത്തെടുത്തു. തുടര്‍ന്നു വിദഗ്ധ ചികിത്സ നല്‍കി യുവാവിനെ വിട്ടയച്ചു. തോട്ടില്‍ ഇറങ്ങിയപ്പോഴാണ് യുവാവിന്റെ ശരീരത്തില്‍ അട്ടകയറിയത്. പൊതുവേ മലമ്പ്രദേശങ്ങളിലും ചില ചതുപ്പ് നിലങ്ങളിലുമാണ് ഇത്തരം അട്ടകളെ കാണുന്നതെന്ന് ഡോക്ടര്‍ പറഞ്ഞു.
Post Your Comments