കോട്ടയം: കേരളാ കോണ്‍ഗ്രസ് അധികാര വടം വലി തുടരുമ്പോൾ പി ജെ ജോസഫിന്റെ നേതൃത്വത്തില്‍ ഈ മാസം എട്ടിന് കോട്ടയത്ത് യോഗം ചേരും. കോടതി നടപടികളില്‍ ജോസ് കെ മാണിക്കുണ്ടായ കനത്ത തിരിച്ചടിക്ക് പിന്നാലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനു മുമ്പില്‍ ശക്തി തെളിയിക്കാനാണ് ഇരുവിഭാഗങ്ങളുടെയും നീക്കം. നിലവില്‍ സംസ്ഥാന കമ്മിറ്റിയിലും സ്റ്റിയറിംഗ് കമ്മിറ്റിയിലും ജോസ് പക്ഷത്തിനാണ് മേല്‍ക്കൈ.
തെരഞ്ഞെടുപ്പ് കമ്മീഷനില്‍ മേല്‍ക്കൈ ബോധ്യപ്പെടുത്താനുള്ള ചര്‍ച്ചകള്‍ ജോസ് പക്ഷത്ത് സജീവമാണ്. നവംബര്‍ 26 നകം പി ജെ ജോസഫിന് പാര്‍ട്ടി രേഖകള്‍ കമ്മീഷനു മുമ്പില്‍ സമര്‍പ്പിക്കേണ്ടിവരും. ഇതിനു മുമ്പേ കോടതിവിധി ചൂണ്ടിക്കാട്ടി പരമാവധി നേതാക്കളെ ഒപ്പം നിര്‍ത്താനാണ് ജോസഫ് വിഭാഗത്തിന്റെ ശ്രമം.
ALSO READ: കോടതി വിധി; പ്രതികരണവുമായി ജോസ് കെ. മാണി
മുതിര്‍ന്ന നേതാക്കള്‍ അടക്കം കൊഴിഞ്ഞുപോയതാണ് നിലവിലെ ദുര്‍ബലാവസ്ഥയ്ക്ക് കാരണമെന്ന വിലയിരുത്തലിലാണ് നേതൃത്വം. ഇത് മറികടക്കാന്‍ നേതാക്കളുടെ അഭിപ്രായങ്ങള്‍ കണക്കിലെടുത്താവും ജോസ് വിഭാഗത്തിന്റെ ഇനിയുള്ള നീക്കങ്ങള്‍.
Post Your Comments