ലണ്ടന്‍: യുവതിയെ കത്തി കാണിച്ച് ബലാത്സംഗം ചെയ്ത കേസ് , ഇന്ത്യന്‍ യുവാവിന് 15 വര്‍ഷം ജയില്‍ ശിക്ഷ. ബ്രിട്ടണിലാണ് സംഭവം. യുവതിയെ ബലാത്സംഗം ചെയ്തതിനു പുറമെ കൊള്ളയടിച്ചതിനും യുവാവിനെതിരെ കേസുണ്ട്. ബലാത്സംഗം, ലൈംഗികാതിക്രമം, മോഷണം തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ദില്‍ജിത് ഗ്രെവാള്‍ എന്ന ഇന്ത്യന്‍ വംശജനെ ഐസല്‍വര്‍ത്ത് ക്രൗണ്‍ കോടതി 15 വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്.
Read Also : യുവതിയ്ക്കു നേരെ ലൈംഗികാതിക്രമം : പ്രവാസി യുവാവിന് ജയില്‍ശിക്ഷ
28 കാരനായ പ്രതി 30 കാരിയായ യുവതിയെ ഈ വര്‍ഷം ഏപ്രിലില്‍ അവരുടെ താമസസ്ഥലത്ത് എത്തിയാണ് കത്തി കാണിച്ച് ബലാത്സംഗം ചെയ്യുകയും കൊള്ളയടിക്കുകയും ചെയ്തത്. ഏകദേശം രണ്ടര മണിക്കൂര്‍ നേരം ഇയാള്‍ യുവതിയെ ഉപദ്രവിച്ചുവെന്ന് കോടതി കണ്ടെത്തി . ബലാത്സംഗത്തിന് ശേഷം യുവതിയുടെ ഫോണ്‍ കൈക്കലാക്കിയ പ്രതി യുവതിയെ ഭീഷണിപ്പെടുത്തുകയും പണം കൈക്കലാക്കുകയും ചെയ്തു. പിന്നീട് ഇയാള്‍ പോയ ശേഷം യുവതി പോലീസിനെ അറിയിക്കുകയായിരുന്നു.
Post Your Comments