ലണ്ടന്‍ : ട്രക്കില്‍ ഘടിപ്പിച്ച കണ്ടെയ്നറില്‍ ശ്വാസം മുട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ 39 മൃതദേഹങ്ങളും ഏത് രാജ്യക്കാരുടെതാണെന്ന് ഏകദേശ സ്ഥിരീകരണം. കണ്ടെയ്നറില്‍ കണ്ടെത്തിയ 39 മൃതദേഹങ്ങളും വിയറ്റ്നാം സ്വദേശികളുടേതാണെന്ന് ഏകദേശം സ്ഥിരീകരിച്ച് ബ്രിട്ടിഷ് അന്വേഷണ സംഘം. നിലവിലെ വിവരങ്ങള്‍ പ്രകാരം കണ്ടെയ്നറിലെ എല്ലാവരും വിയറ്റ്നാമില്‍ നിന്നുള്ളവരാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വിയറ്റ്നാം സര്‍ക്കാരുമായി ആശയവിനിമയം നടത്തുന്നുണ്ട്. എന്നാല്‍ കൊല്ലപ്പെട്ടവരുടെ പേരുള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവിടാനുള്ളത്ര തെളിവുകള്‍ ലഭിച്ചിട്ടില്ല. കൊല്ലപ്പെട്ടവരില്‍ എട്ടു വനിതകളും 31 പുരുഷന്മാരുമായിരുന്നു ഉണ്ടായിരുന്നത്. ഇവരുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകളും പുറത്തുവിട്ടിട്ടില്ല.
Read more : ട്രക്കില്‍ കണ്ടെത്തിയ 39 മൃതദേഹങ്ങള്‍ ചൈനീസ് പൗരന്മാരുടേത്; ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട്
ലണ്ടന്‍ 20 കിലോമീറ്റര്‍ അകലെ ഗ്രേയ്സിലുള്ള വാട്ടര്‍ഗ്ലേഡ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിനടുത്തു നിര്‍ത്തിയിട്ടിരുന്ന ട്രക്കിലെ കണ്ടെയ്നറില്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ 23നായിരുന്നു 39 മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൂട്ടത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ പത്തൊന്‍പതുകാരി ഉള്‍പ്പെടെ വിയറ്റ്നാമില്‍ നിന്നുള്ളവരാണെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവരം.
Post Your Comments