Latest NewsKeralaNews

കൊച്ചി മേയര്‍ സൗമിനിയ്‌ക്കെതിരായ വിമര്‍ശനം : മലക്കം മറിഞ്ഞ് ഹൈബി ഈഡന്‍ എം.പി : പ്രശ്‌നങ്ങളെ വൈകാരികമായി കണ്ടതാണ് പ്രശ്‌നമായതെന്ന് തെറ്റ് തിരുത്തി എം.പി : ഭാര്യയുടെ ഫേസ്ബുക്ക് പോസ്റ്റിനെ കുറിച്ചും പരാമര്‍ശം

കൊച്ചി : കൊച്ചി മേയര്‍ സൗമിനിയ്ക്കെതിരായ വിമര്‍ശനം : മലക്കം മറിഞ്ഞ് ഹൈബി ഈഡന്‍ എം.പി . പ്രശ്നങ്ങളെ വൈകാരികമായി കണ്ടതാണ് പ്രശ്നമായതെന്ന് തെറ്റ് തിരുത്തി എം.പി : ഭാര്യയുടെ ഫേസ്ബുക്ക് പോസ്റ്റിനെ കുറിച്ചും പരാമര്‍ശം. സൗമിനി ജെയിനെതിരായ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ തനിക്ക് തെറ്റുപറ്റിയെന്ന് ഹൈബി ഈഡന്‍ തുറന്നു പറഞ്ഞു. പ്രമുഖ ചാനലിലാണ് ഹൈബി തന്റെ നിലപാട് വ്യക്തമാക്കിയത്.

Read Also : മേയര്‍ സൗമിനി ജെയിനെ പരോക്ഷമായി വിമര്‍ശിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റ് ഹൈബി ഈഡന്‍ മുക്കി

പ്രശ്‌നങ്ങളെ വൈകാരികമായി കാണരുതായിരുന്നു എന്നാണ് എന്റെ വിലയിരുത്തല്‍. സൗമിനി ജെയിന്‍ തേവര കോളജിലെ പഴയ എസ്എഫ്ഐക്കാരിയാണെന്നും കോണ്‍ഗ്രസിന്റെ സംസ്‌കാരം പഠിക്കാന്‍ 9 കൊല്ലം മതിയാകില്ലെന്നുമായിരുന്നു ഹൈബി ഈഡന്റെ പരോക്ഷ വിമര്‍ശനം.

കൊച്ചി മേയര്‍ പരാജയമാണെന്നും മേയര്‍ സ്ഥാനത്ത് തുടരണമോ എന്ന് പാര്‍ട്ടി തീരുമാനിക്കണമെന്നും ഹൈബി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സൌമിനിക്കെതിരായ നിലപാടോടുകൂടി ഹൈബി ഏറെ വിമര്‍ശിക്കപെട്ടു.

ആഴ്ചകള്‍ക്ക് മുന്‍പ് ഹൈബിയെ ജനകീയ നേതാവായി കണ്ട ജനം വിമര്‍ശനം ഉന്നയിക്കുന്നു എന്ന് തിരിച്ചറിയാന്‍ ഹൈബിക്ക് കഴിഞ്ഞു എന്നതാണ് നിലപാട് മാറ്റത്തിന് പിന്നിലെ കാരണം. അത് ഏറ്റുപറഞ്ഞു തിരുത്താന്‍ തയ്യാറായതോടെ ഹൈബി വീണ്ടും തന്റെ വിശ്വാസ്യത വീണ്ടെടുക്കുകയാണ്. വെള്ളപ്പൊക്ക ദുരിതങ്ങളെ ബലാത്സംഗത്തോട് ഉപമിച്ച് ഭാര്യ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടതിലും ജാഗ്രതക്കുറവുണ്ടായെന്നു ഹൈബി പറയുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button