നമ്മള്‍ എല്ലാവരും ഇഷ്ടകാര്യ സിദ്ധിയ്ക്കായി പ്രാര്‍ത്ഥിക്കാറുണ്ട്. എന്നാല്‍ എല്ലാതരം പ്രാര്‍ത്ഥനയും ഫലസിദ്ധി നല്‍കാറില്ല. മനസ്സിന് ശാന്തി ലഭിയ്ക്കാന്‍ ഈശ്വര ഭജന നടത്തുന്നവരാണ് നമ്മള്‍. സാര്‍ത്ഥമായ ലാഭങ്ങള്‍ക്ക് വേണ്ടിയല്ലാതെ പാര്‍ത്ഥനകള്‍ നടത്തുക. അത് മനസ്സിന് സമാധാനം പ്രദാനംചെയ്യും. നിങ്ങളുടെ സമാധാനത്തിനുവേണ്ടിയല്ല, ലോകത്തിൻറെ മുഴുവൻ സമാധാനത്തിനു വേണ്ടിയാണ് പ്രാർത്ഥിക്കേണ്ടത്. ലോകം സമാധാനപൂർണമാകുമ്പോൾ എല്ലാവരുടെയും മനസുകളിൽ സമാധാനം നിറയും. “ലോകാഃ സമസ്താഃ സുഖിനോ ഭവന്തു” എന്ന മന്ത്രം മനസിൽ ഉരുവിടുക. രാവിലെ എഴുന്നേറ്റ് കഴിയുന്നത്ര തവണ ഈ മന്ത്രം ഉരുവിട്ടാൽ സ്വാര്‍ത്ഥ നമ്മളില്‍ നിന്ന് അകലുകയും മനസിൽ സ്വസ്ഥതയുണ്ടാകും ചെയ്യും
“ഓം” എന്ന മന്ത്രം ഉരുവിട്ടുനോക്കുമ്പോഴും പ്രകടമായ മാറ്റം നിങ്ങൾ ക്കുണ്ടാകുന്നതായി കാണാം. അത് പ്രപഞ്ചത്തിലെ ആദിശബ്ദമാണ്. അതിൽ ജനനവും മരണവും പുനർജൻമവുമുണ്ട്. എല്ലാ ദുഃഖവും ബുദ്ധിമുട്ടുകളും നിരാശയും വിസ്‌മൃതിയിലാക്കാനും പുതിയ ഊർജ്ജം നിറയ്ക്കാനും ‘ഓം’ എന്ന മന്ത്രത്തിന് കഴിയുന്നു. ആത്മവിശ്വാസം വളർത്തുന്ന മറ്റൊരു മന്ത്രമാണ് “ഓം നമഃ ശിവായ”. സ്വയം അറിയാൻ, മനസിനെ ശക്തമാക്കാൻ, ആത്മബോധം നിറയ്ക്കാൻ, കർമ്മത്തിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനെല്ലാം ഈ മന്ത്രം സഹായിക്കുന്നു. ആത്മപരിവർത്തനത്തിന് ഏറ്റവും ഉചിതമായ മന്ത്രമാണിത്. എല്ലവിധ വിഷമതകളിൽ നിന്നുമുള്ള മോചനമാണ് ഈ മന്ത്രം ഉരുവിടുന്നതിൻറെ അന്തിമഫലം.
Post Your Comments