ഗർഭധാരണം തടയാൻ ആഭരണങ്ങൾ ധരിച്ചാൽ മതിയെന്ന കണ്ടു പിടിത്തവുമായി എത്തിയിരിക്കുകയാണ് ശാസ്ത്രലോകം.ജോര്‍ജിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകരാണ് അപ്രതീക്ഷിതമായ ഗര്‍ഭധാരണം ആഭരണങ്ങളിലൂടെ തടയാന്‍ കഴിയുമെന്ന് കണ്‍ട്രോള്‍ഡ് റിലീസ് ജേണലില്‍ പ്രസിദ്ധീകരിച്ച പ്രബന്ധാവതരണവുമായി രംഗത്തെത്തിയത്.
കോണ്‍ട്രാസെപ്റ്റീവ് ഹോര്‍മോണുകളാണ് ശരീരത്തിൽ ഗര്‍ഭധാരണം തടയാന്‍ സഹായിക്കുന്നത്. കോണ്‍ട്രാസെപ്റ്റീവ് ഹോര്‍മോണുകളടങ്ങിയ കമ്മല്‍, വാച്ച്, മറ്റ് ആഭരണങ്ങള്‍ തുടങ്ങിയവയാണ് ഗവേഷകര്‍ നിര്‍മിച്ചിരിക്കുന്നത് .ഈ ആഭരണങ്ങള്‍ ധരിക്കുമ്പോള്‍ ഇവയിലുള്ള കോണ്‍ട്രാസെപ്റ്റീവ് ഹോര്‍മോണുകള്‍ ചര്‍മത്തിലേക്ക് ഇറങ്ങുകയും ഗര്‍ഭധാരണത്തിനെതിരെ പ്രവര്‍ത്തിക്കുകയും ചെയ്യുമെന്നാണ് അവകാശവാദം.
എലികളിലും പന്നികളിലും നടത്തിയ പരീക്ഷണം വിജയകരമായിരുന്നുവെങ്കിലും മനുഷ്യരില്‍ പുതിയ കണ്ടെത്തൽ പരീക്ഷിച്ചിട്ടില്ലെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ മുഹമ്മദ് മുഫീദ്ഫാര്‍, ലോറോ ഫാറല്‍, മാര്‍ക്ക് പ്രസുനിറ്റ്‌സ് തുടങ്ങി ശാസ്ത്രജ്ഞർ വ്യക്തമാക്കി.
Post Your Comments