ദിവസേനയുള്ള ഭക്ഷണത്തില്‍ കുറച്ച് സാലഡുകള്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. പച്ചക്കറികളും പഴവര്‍ഗങ്ങളും കൊണ്ടുള്ള സാലഡുകളാണ് നമ്മള്‍ സാധാരണയായി തയ്യാറാക്കാറ്. എന്നാല്‍ അവയില്‍ നിന്ന് അല്‍പ്പം വ്യത്യസ്തമായി മെയിന്‍ മീല്‍ ആയും സൈഡ് മീല്‍ ആയും കഴിക്കാവുന്ന ഒരു നോണ്‍വെജ് വിഭവമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ചിക്കന്‍ സാലഡ്…
ചേരുവകള്‍
അര കപ്പ് വേവിച്ച ബോണ്‍ലസ് ചിക്കന്‍ ബ്രസ്റ്റ് (കഷണങ്ങളാക്കിയത്)
അര കപ്പ് ഉണക്ക മുന്തിരി
1 കപ്പ് സീഡ് ലസ് മുന്തിരി
1 വലിയ ആപ്പിള്‍ (കഷണങ്ങളാക്കിയത്)
ഒന്നര കപ്പ് സെലറി (കഷണങ്ങളാക്കിയത്)
2 ഗ്രീന്‍ ഓനിയന്‍ (കഷണങ്ങളാക്കിയത്)
ഒരു പിടി ലെറ്റിയൂസ് ലീവ്സ്
അര കപ്പ് നിലകടല (അലങ്കരിക്കാന്‍)
അര കപ്പ് തൈര്
കാല്‍ കപ്പ് പുതിന ചട്നി
മുക്കാല്‍ ടീ സ്പൂണ്‍ കറി പൗഡര്‍
ALSO READ: നിങ്ങള്‍ മുട്ടപ്പത്തിരി കഴിച്ചിട്ടുണ്ടോ? ഇതാ തയ്യാറാക്കി നോക്കൂ…
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ ചിക്കന്‍, ഉണക്ക മുന്തിരി, സീഡിലസ് മുന്തിരി, ആപ്പിള്‍, സെലറി, ഗ്രീന്‍ ഓനിയന്‍ എന്നിവ യോജിപ്പിക്കുക. മറ്റൊരു പാത്രത്തില്‍ തൈര്, പുതിന ചട്നി, കറി പൗഡര്‍ എന്നിവ യോജിപ്പിക്കുക. ശേഷം രണ്ടാമത്തെ ചേരുവ ചിക്കന്‍ മിക്സിന്റെ മുകളിലേക്ക് ഒഴിക്കുക. ഈ കൂട്ട് നന്നായി ഇളക്കി യോജിപ്പിക്കുക. ഇത് അടച്ചുവെച്ച് ഫ്രിഡ്ജില്‍ ഒരു മണിക്കൂര്‍ സൂക്ഷിക്കുക. ഈ ചിക്കന്‍ സാലഡ് ഫ്രിഡ്ജില്‍ നിന്നും എടുത്ത് ലെറ്റൂസ് ലീവ്സ് മുകളില്‍ വിതറുക , നിലകടല വിതറി അലങ്കരിച്ച ശേഷം ഒരു മണിക്കൂര്‍ കൂടി ഫ്രിഡ്ജില്‍ തണുപ്പിച്ച് വിളമ്പാവുന്നതാണ്
Post Your Comments