വാഴകൂമ്പ് കഴിച്ചാല്‍ പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലാതെ പ്രമേഹത്തെ നിയന്ത്രിക്കാന്‍ കഴിയുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? എന്നാല്‍ സംഗതി സത്യമാണ്, ഈ പച്ചക്കറിക്ക് പ്രമേഹത്തെ നിയന്ത്രണത്തിലാക്കാനുള്ള പ്രത്യേക കഴിവുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നതിലൂടെയാണ് പ്രമേഹം വരുതിയിലാകുന്നത്. വാഴ കൂമ്പ് കഴിക്കുന്നതുവഴി ശരീരത്തിലെ ഇന്‍സുലിന്‍ ഉല്‍പ്പാദനം മികച്ച രീതിയിലാക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്നു തന്നെ കുറയ്ക്കാനും സാധിക്കും.
പ്രമേഹ ലക്ഷണങ്ങളായ ഹൈപ്പര്‍ ഗ്ലൈസീമിയ, പോളൂറിയ, പോളിഫാഗിയ, പോളിഡിപ്സിയ, മൂത്രത്തിലെ പഞ്ചസാരയുടെ അളവ് എന്നിവയെല്ലാം കുറയ്ക്കാന്‍ വാഴക്കൂമ്പ് സഹായിക്കുന്നതായാണ് പഠനങ്ങളിലെ കണ്ടെത്തല്‍. വാഴക്കമ്പില് ആന്റി ഡയബറ്റിക്, ആന്റി എ ജി എ പ്രോപ്പര്‍ട്ടികളുടെ സാന്നിധ്യമുണ്ടെന്നാണ് ഇവ തെളിയിക്കുന്നത്. വാഴയുടെ കൂമ്ബിലും, തണ്ടുകളിലും (വാഴപ്പിണ്ടി) കുറഞ്ഞ ഗ്ലൈസെമിക് സൂചികകളും, ഫൈബറും, പലതരം ആന്റിഓക്സിഡന്റുകളും എല്ലാം ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്നു.
എല്ലാത്തരം അവശ്യ വിറ്റാമിനുകളും അമിനോ ആസിഡുകളും വാഴക്കൂമ്പില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. പ്രത്യുല്പാദന അവയവങ്ങളുടെ സംരക്ഷണത്തിനും മുലയൂട്ടുന്ന അമ്മമാരെ കൂടുതല്‍ ആരോഗ്യവതികള്‍ ആക്കി തീര്‍ക്കുന്നതിനും ശരീരത്തിലെ എല്ലാത്തരം അണുബാധകളെ തടയുന്നതിനും ഇത് ഏറ്റവും മികച്ചതാണ്.
Post Your Comments