കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലന്‍, താഹ എന്നിവര്‍ കോഴിക്കോട് ജയിലില്‍ തന്നെ തുടരും. ഇരുവരെയും ഇന്ന് വിയ്യൂര്‍ ജയിലിലേക്ക് മാറ്റാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും പിന്നീട് ഈ തീരുമാനം മാറ്റുകയായിരുന്നു. രണ്ട് പേരുടെയും ജാമ്യാപേക്ഷ നാളെ പരിഗണിക്കാനിരിക്കുന്നതിനിടയിലാണ് തീരുമാനം. ഇന്ന് അലനെയും താഹയെയും തൃശ്ശൂര്‍ വിയ്യൂര്‍ ജയിലിലേക്ക് മാറ്റുമെന്ന് പോലീസ് രക്ഷിതാക്കളെ നേരത്തേ അറിയിച്ചിരുന്നു. ഇരുവരേയും മാറ്റാനുള്ള തീരുമാനം പോലീസിന്റേതല്ലെന്നും കമ്മീഷണര്‍ എ വി ജോര്‍ജ് വ്യക്തമാക്കിയിരുന്നു.
ALSO READ: വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തിയ സംഭവം: പൊലീസ് നടപടി പുനപരിശോധിക്കണമെന്ന് എം.എ.ബേബി
അലനും താഹയും കോടതിയില്‍ ഇന്നലെത്തനെ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. അതേസമയം ഇവരുടെ ജാമ്യാപേക്ഷ കോടതി നാളെ നിരസിക്കുകയാണെങ്കില്‍ ഇരുവരെയും വിയ്യൂരിലേക്ക് മാറ്റാനാവശ്യമായ സുരക്ഷ ഒരുക്കാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അലനെയും താഹയെയും വിയ്യൂരിലേക്ക് മാറ്റും എന്ന് പോലീസ് അറിയിച്ചതിനെ തുടര്‍ന്ന് ഇരുവരുടെയും രക്ഷിതാക്കള്‍ വസ്ത്രങ്ങളുമായി രാവിലെ ജയിലിലെത്തിയിരുന്നെങ്കിലും വിയ്യൂരിലേക്ക് ഇവരെ മാറ്റില്ലെന്ന് വ്യക്തമാക്കിയതോടെ രക്ഷിതാക്കള്‍ മടങ്ങുകയായിരുന്നു.
ALSO READ: യുഎപിഎ പിന്‍വലിക്കില്ല; മാവോയിസ്റ്റ് ബന്ധത്തിന് തെളിവുണ്ടെന്ന് ഐജി
വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെ ആണ് കോഴിക്കോട് പന്തീരാങ്കാവ് വച്ച് സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗങ്ങളായ അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും യുഎപിഎ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്കെതിരെ ഭരണപ്രതിപക്ഷത്ത് നിന്നടക്കം വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.
Post Your Comments