ബെര്‍ലിന്‍: കുപ്പിയില്‍ സൂക്ഷിച്ചിരുന്ന ജ്യൂസിന്റെ അവസാന തുള്ളി വായ് കൊണ്ട് വലിച്ചെടുത്ത് കുടിക്കാനുള്ള ശ്രമത്തിനിടെ ഏഴ് വയസ്സുകാരന്റെ നാവ് കുപ്പിയില്‍ കുടുങ്ങി. ജര്‍മനിയിലാണ് സംഭവം. കുപ്പിയില്‍ കുടുങ്ങിയ നാവ് വലിച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മാതാപിതാക്കള്‍ ഉടന്‍ കുഞ്ഞിനെ ജര്‍മനിയിലെ ഔഫ് ഡെര്‍ ബള്‍ട്ട് ചില്‍ഡ്രന്‍സ് ആശുപത്രിയിലെത്തിച്ചു. നാവിനും കുപ്പിക്കുമിടയില്‍ ഉണ്ടായ വലിയ മര്‍ദ്ദമാണ് ഇത്തരത്തില്‍ സംഭവിക്കാന്‍ കാരണമായതെന്ന് ഡോക്ടര്‍മാര്‍ നിരീക്ഷിച്ചു. കാനുലയിലൂടെ വായു ഇഞ്ചക്ട് ചെയ്തുകൊണ്ടുള്ള രീതിയിലൂടെയാണ് ഡോക്ടര്‍മാരുടെ സംഘം കുപ്പി ഊരിയെടുത്തത്. എന്നാല്‍ ഏറെ നേരം കുടുങ്ങിക്കിടന്നതിനാല്‍ കുട്ടിയുടെ നാവിന് ചെറിയ മുറിവുകളും വേദനയും ഉണ്ടായാതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഏറെ നേരം രക്തയോട്ടംതടസ്സപ്പെട്ടതിന് പിന്നാലെയുണ്ടായ അസ്വസ്ഥകളെ തുടര്‍ന്ന് കുട്ടിയെ 24 മണിക്കൂര്‍ നിരീക്ഷണത്തില്‍ വെച്ചു.
Post Your Comments