ഹൈദരാബാദ്: ഭക്ഷണത്തിലെ വേറിട്ട രുചിഭേതങ്ങള്‍ പകര്‍ന്നു നല്‍കുന്ന നിരവധി യൂടൂബ് ചാനലുകള്‍ ഇന്നുണ്ട്. എന്നാല്‍ അവര്‍ക്കിടയില്‍ ഏറെ വ്യത്യസ്തനായിരുന്നു തെലങ്കാനക്കാരനായ നാരായണ റെഡ്ഡി. വലിയ അളവില്‍ ഭക്ഷണം പാകം ചെയ്ത് അത് അനാഥക്കുഞ്ഞുങ്ങള്‍ക്കായി നല്‍കുന്നതായിരുന്നു റെഡ്ഡിയുടെ പാചക രീതി.
60 ലക്ഷത്തിലധികം സബ്സ്‌ക്രൈബേഴ്സാണ് ‘ഗ്രാന്‍ഡ്പാ കിച്ചന്‍’ എന്ന നാരായണ റെഡ്ഡിയുടെ യൂട്യൂബ് ചാനലിനുള്ളത്. അതും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍. ഭാഷയോ ദേശമോ സംസ്‌കാരമോ ഒന്നും ഒരു പ്രശ്‌നമേയായിരുന്നില്ല. എല്ലാവരും ‘ഗ്രാന്‍ഡ്പ’യുടെ രുചിഭേദങ്ങളുടെ ആരാധകരായി.
ഗ്രാന്‍ഡ്പായുടെ ആകസ്മിക വിയോഗം 6.15 ദശലക്ഷം വരിക്കാരുള്ള യൂട്യൂബ് കുടുംബത്തെ ഏറെ ഞെട്ടിച്ചു. ഒക്ടോബര്‍ 31 ന് അദ്ദേഹത്തിന്റെ യൂടൂബ് ചാനലായ ഗ്രാന്‍പ കിച്ചണിലൂടെയാണ് അദ്ദേഹത്തിന്റെ വിയോഗവാര്‍ത്ത ലോകം അറിയുന്നത്. കുറച്ച് കാലമായി അസുഖബാധിതനായിരുന്ന റെഡ്ഡി ഒക്ടോബര്‍ 27 നാണ് മരണത്തിന് കീഴടങ്ങിയത്. എഴുപത്തിമൂന്നാം വയസിലാണ് അദ്ദേഹം ലോകത്തോട് വിട പറഞ്ഞത്. മാസങ്ങളായി അവശതയിലായിരുന്ന നാരായണ റെഡ്ഡി, ഇതിനിടയിലും ‘ഗ്രാന്‍ഡ്പ കിച്ചനി’ലൂടെ തന്റെ പ്രേക്ഷകരെ കാണാന്‍ എത്തിയിരുന്നു.
ALSO READ: ദേഷ്യവും സങ്കടവുമൊക്കെ തോന്നുമ്പോള്‍ അമിതമായി ഭക്ഷണം കഴിക്കാറുണ്ടോ? എങ്കില്‍ ഇതൊന്നറിയൂ…
വലിയ അളവില്‍ ഭക്ഷണം പാകം ചെയ്യുന്നതായിരുന്നു ‘ഗ്രാന്‍ഡ്പ’യുടെ ഒരു രീതി. ഇംഗ്ലീഷിലാണ് പാചകത്തിന്റെ വിവരണങ്ങള്‍. ഇതിനെല്ലാം മുമ്പ് വീഡിയോയുടെ തുടക്കത്തില്‍ ഗ്രാന്‍ഡ്പയുടെ ഒരു ആമുഖമുണ്ട്. ‘ലവിംഗ്… കെയറിംഗ്… ഷെയറിംഗ് ദിസ് ഈസ് മൈ ഫാമിലി..’ എന്നും പറഞ്ഞ് ചിരിയോടെയാണ് അദ്ദേഹം പാചകത്തിലേക്ക് കടക്കുക. മൂന്നോ നാലോ ചെറുപ്പക്കാര്‍ അദ്ദേഹത്തിന് സഹായിമാരായി എപ്പോഴും ഒപ്പമുണ്ടാകും. ഹെദരാബാദി ബിരിയാണിയോ, ചെമ്മീന്‍, മട്ടന്‍, മീന്‍, മുട്ട, ചിക്കന്‍ എന്നിവകൊണ്ടുള്ള നോണ്‍വെജ് വിഭവങ്ങളും പിസയും പാസ്തയും ബര്‍ഗറും കേക്കും എല്ലാം ഗ്രാന്‍പ ഈസിയായി തയ്യാറാക്കിയിരുന്നു.
ഭക്ഷണം തയ്യാറാക്കിയാല്‍ അത് ആദ്യം രുചിച്ചുനോക്കുന്നത് ‘ഗ്രാന്‍ഡ്പ’ തന്നെയായിരുന്നു. പിന്നീട് ഭക്ഷണം അനാഥരായ കുഞ്ഞുങ്ങള്‍ക്ക് നല്‍കും. ഭക്ഷണമെന്നത് സ്നേഹത്തിന്റേയും കരുണയുടേയും അടയാളമാണെന്ന ഏറ്റവും വലിയ ദര്‍ശനമായിരുന്നു നാരായണ റെഡ്ഡിയെന്ന ‘ഗ്രാന്‍ഡ്പ’ നല്‍കിയിരുന്നത്.
Post Your Comments