Health & Fitness

കൺതടങ്ങളിലെ കറുപ്പകറ്റാൻ ഇതാ ചില പൊടിക്കൈകൾ

കണ്ണിന് ചുറ്റുമുള്ള കറുപ്പ് ചിലരയെങ്കിലും അലട്ടുന്ന ഒരു പ്രശ്‌നമാണ്. എന്നാല്‍ ഇനി വിഷമിക്കേണ്ട, വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകള്‍ നോക്കാം. കറുത്ത പാട് നീക്കം ചെയ്യാന്‍ വെള്ളരിക്ക അരിഞ്ഞ് വെക്കാവുന്നതാണ്.

വെള്ളരിക്ക നന്നായി കഴുകിയ ശേഷം അരിഞ്ഞോ അല്ലെങ്കില്‍ അരച്ചോ കണ്‍തടങ്ങളില്‍ വെക്കുക. ഇത് പത്ത് മിനുട്ട് നേരം വെച്ച് ഇരിക്കേണ്ടതാണ്. ഒരു ദിവസം പല തവണ ഇത് ആവര്‍ത്തിച്ചാല്‍ നല്ലത്. കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് നീക്കം ചെയ്യാന്‍ ഇങ്ങനെ ചെയ്യുന്നത് വളരെയധികം സഹായിക്കും. കൂടാതെ മുഖത്തിന് നല്ല തിളക്കവും ഇതുവഴി ലഭിക്കും. ടീ ബാഗ് ഫ്രിഡ്ജില്‍ സൂക്ഷിച്ച് ഇത് കണ്‍തടത്തില്‍ വെക്കുക. ഇത് കണ്ണിനു ചുറ്റുമുള്ള കറുപ്പിനെ അകറ്റും.

കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകളുടെ പ്രധാന കാരണം ഉറക്ക കുറവ് തന്നെയാണ്. അതിനാല്‍ കണ്ണുകളുടെ സൗന്ദര്യം വീണ്ടെടുക്കുന്നതിന് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം നേരത്തെ കിടക്കുക നല്ല ഉറക്കം ഉറപ്പുവരുത്തുക എന്നതുതന്നെയാണ്. മറ്റൊന്ന് വെള്ളം കുടിക്കുക എന്നതാണ്. ദിവസവും ധാരാളം വെള്ളം കുടിക്കുന്നത് കണ്‍തടങ്ങളിലെ കറുപ്പ് അകറ്റും. ടീ ബാഗ് ആണ് മറ്റൊരു പ്രതിവിധി.

shortlink

Related Articles

Post Your Comments

Related Articles


Back to top button