KeralaLatest NewsNews

‘പുലപ്പേടി, മണ്ണാപ്പേടി എന്നീ അനാചാരങ്ങള്‍ അതിശക്തമായി കേരളത്തില്‍ തിരികെ കൊണ്ടു വരികയാണ് ഇവര്‍’ സിഎസ് ചന്ദ്രികയ്ക്ക് മറുപടിയുമായി സന്ദീപ് വചസ്പതി

തിരുവനന്തപുരം: കുമ്മനം രാജശേഖരന് രാഷ്ട്രീയ സ്‌നേഹ ചുംബനം നല്‍കിയ എഴുത്തുകാരന്‍ ഡോ. ജോര്‍ജ് ഓണക്കൂറിനൊപ്പം വേദി പങ്കിടില്ലെന്ന് പ്രതികരിച്ച് എഴുത്തുകാരി സിഎസ് ചന്ദ്രികയ്‌ക്കെതിരെ ബിജെപി മീഡിയ കോര്‍ഡിനേറ്റര്‍ സന്ദീപ് ആര്‍ വചസ്പതി. ‘കോടികണക്കിന് ആള്‍ക്കാരെ വംശഹത്യ ചെയ്ത കമ്മ്യൂണിസ്റ്റുകാരുമായി വേദി പങ്കിടാം,കെട്ടിപ്പിടിക്കാം. സിഖ് ഉന്മൂലനത്തിന് നേതൃത്വം നല്‍കിയ കോണ്‍ഗ്രസുകാരുമായി ആവാം. നിരപരാധികളെ കൊന്നു തള്ളുന്ന മാവോയിസ്റ്റുകളെ പിന്തുണയ്ക്കും. എന്നാല്‍ ബിജെപിക്കാരെ തീണ്ടാപ്പാട് അകലെ നിര്‍ത്തണം.ഇതാണ് സവര്‍ണ മനോഭാവ’മെന്ന് സന്ദീപ് പ്രതികരിച്ചു.

വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തില്‍ പ്രതികളെ വെറുതെ വിട്ടതില്‍ പ്രതിഷേധിച്ച് കുമ്മനം നടത്തുന്ന സമരം ഉദ്ഘാടനം ചെയ്യാനാണ് ജോര്‍ജ് ഓണക്കൂര്‍ എത്തിയത്. സെക്രട്ടറിയേറ്റ് പടിക്കലാണ് കുമ്മനം ഉപവാസ സമരം സംഘടിപ്പിക്കുന്നത്. ഫേസ്ബുക്ക് കുറിപ്പിലാണ് സിഎസ് ചന്ദ്രിക നിലപാട് വ്യക്തമാക്കിയത്.

ഗുജറാത്ത് വംശഹത്യയുടെ ചോരയുണങ്ങാത്ത അനുഭവങ്ങളെ മറക്കാന്‍ എഴുത്തുകാരന് കഴിയുന്നതെങ്ങനെയെന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടക്കുന്ന ലൈംഗികാതിക്രമ പരമ്പരകളെക്കുറിച്ച് അല്‍പമെങ്കിലും ബോധമുണ്ടെങ്കില്‍ ജോര്‍ജ് ഓണക്കൂര്‍ അവരുടെ കൂടെ നില്‍ക്കില്ലായിരുന്നെന്നുമാണ് ചന്ദ്രിക വ്യക്തമാക്കിയത്. തിരുവനന്തപുരം പ്രസ് ക്ലബില്‍ സംഘടിപ്പിക്കുന്ന മലയാള ഭാഷ സായാഹ്ന പരിപാടിയിലേക്കാണ് സംഘാടകര്‍ ഇരുവരെയും ക്ഷണിച്ചത്.

സന്ദീപിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ

കഴുപ്പണം കെട്ട ഓരോ അവതാരങ്ങൾ….. ഗുജറാത്ത് കൂട്ടക്കൊലയുടെ ചോര കുമ്മനത്തിന്റെ കൈകളിൽ ഇപ്പോഴുമുണ്ടെത്രേ. കോടികണക്കിന് ആൾക്കാരെ വംശഹത്യ ചെയ്‌ത കമ്മ്യൂണിസ്റ്റുകാരുമായി വേദി പങ്കിടാം,കെട്ടിപ്പിടിക്കാം. സിഖ് ഉന്മൂലനത്തിന് നേതൃത്വം നൽകിയ കോൺഗ്രസുകാരുമായി ആവാം. നിരപരാധികളെ കൊന്നു തള്ളുന്ന മാവോയിസ്റ്റുകളെ പിന്തുണയ്ക്കും. എന്നാൽ ബിജെപിക്കാരെ തീണ്ടാപ്പാട് അകലെ നിർത്തണം.ഇതാണ് സവർണ മനോഭാവം.

പുലപ്പേടി, മണ്ണാപ്പേടി എന്നീ അനാചാരങ്ങൾ അതിശക്തമായി കേരളത്തിൽ തിരികെ കൊണ്ടു വരികയാണ് ഇവർ.
ബിജെപി പേടി എന്ന പേരിൽ. ഇവരെ പോലെയുള്ള സവർണ്ണ സാംസ്കാരിക ഫാസിസ്റ്റുകൾ ഇറക്കുന്ന തിട്ടൂരങ്ങൾ മറ്റുള്ളവർ തൊണ്ട തൊടാതെ വിഴുങ്ങണം എന്നൊക്കെയാണ് ഇവരുടെ ആഗ്രഹം. പക്ഷെ കാലം മാറിപ്പോയി അമ്മച്ചീ. ഇത്തരം തറ പ്രസ്താവനകൾ കൊണ്ട് വല്ല എച്ചിൽ പാത്രവും നക്കാൻ കിട്ടുമായിരിക്കും. അല്ലാതെ നാട് മുഴുവൻ കുലുങ്ങുമെന്ന് കരുതരുത്. മറ്റേ പക്ഷിയെപ്പോലെ…..

ഡോ ജോർജ്ജ് ഓണക്കൂറിന് നൂറായിരം അഭിവാദ്യങ്ങൾ…

 

https://www.facebook.com/sandeepvachaspati/photos/a.535306190156321/972535693100033/?type=3&__xts__%5B0%5D=68.ARBZdDFbrPKcpPoAzFvRWEVtGGmirtUM09jEEQ7g0dWWuYQE7hfh9eJDpWYf0UjBjS_t74PMvHqnB1DWDX5-d0mXBk3YMhimp7I-ms5M4WBEzWjFqUx-wWQvmKWaoQF0m37U5BSgKjAdR18tMCOyf78jfiNl5wXR0Q2n-HRnecVB8cMmGtfNQvhxXEjsAHy5uXqF__13kyFRh6TSfWab1gQIiJXdIx9DfAl-QPRGiqIQhLjJd1QVyHPfLYC2JC0HnDbY5DISm1u_pJwSpyDZ2opZjy7sSi1gMzMcCD7Ny9f793SXY9Mq-n50HmGj5DJZJGmtJEGM_Ku7vj7-C2l1PzE&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button