തിരുവനന്തപുരം: വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡല്‍ നേടിയതിന് അടുത്ത ദിവസം പൊലീസ് ഉദ്യോഗസ്ഥന്‍ ഷോക്കേറ്റ് മരിച്ചു. വെഞ്ഞാറമൂട് ആലിയാട് ശ്രീനിലയത്തില്‍ ഹര്‍ഷകുമാര്‍ (47) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം. വീട്ടിലെ കോഴിക്കൂട്ടില്‍ സ്ഥാപിച്ചിരുന്ന വൈദ്യുതി കണക്ഷനില്‍ നിന്ന് ഷോക്കേറ്റാണ് മരണം.ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഹര്‍ഷകുമാറിനും ഷോക്കേറ്റത്.
തെരുവുനായ്ക്കളില്‍ നിന്ന് കോഴികളെ രക്ഷിക്കാനാണ് കോഴിക്കൂട്ടില്‍ വൈദ്യുതി കണക്ഷന്‍ സ്ഥാപിച്ചിരുന്നത്. വെഞ്ഞാറമൂട് സ്വദേശിയാണ് ഇദ്ദേഹം. ആലിയാടുള്ള വീട്ടില്‍ വെച്ചാണ് ഷോക്കേറ്റത്. തൈക്കാട് പൊലീസ് ട്രെയിനിംഗ് കോളജിലെ എഎസ്‌ഐ ആണ് ഹര്‍ഷകുമാര്‍.മൃതദേഹം മെഡിക്കല്‍ കോളജില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.
Post Your Comments