ഇസ്ലാമാബാദ് : പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ രാജി ആവശ്യപ്പെട്ട് പാക്സ്ഥാനില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ റാലി . പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയ്‌ക്കെതിരെ സംഘടിപ്പിച്ച റാലിയില്‍ പതിനായിരങ്ങളാണ് അണിനിരന്നത്. ഞായറാഴ്ച കറാച്ചിയില്‍ നിന്ന് ആരംഭിച്ച റാലിയാണ് പാക് തലസ്ഥാനമായ ഇസ്ലാമാബാദില്‍ സമാപിച്ചത്.
ജംഇയ്യത്ത് ഉലമായെ ഇസ്ലാം തലവന്‍ മൗലാന ഫസലുര്‍ റഹ്മാന്റെ നേതൃത്വത്തിലാണ് പ്രതിപക്ഷ സംഘടനകള്‍ റാലി സംഘടിപ്പിച്ചത്. അധികാരമൊഴിയാനുള്ള സമയമായെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്
വ്യക്തമായ സന്ദേശം നല്‍കാനാണ്. മുഴുവന്‍ പ്രതിപക്ഷ കക്ഷികളും ഒരു കുടക്കീഴില്‍ അണിനിരന്നതെന്ന് റാലിയെ അഭിസംബോധന ചെയ്ത പി.പി.പി ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ പറഞ്ഞു.
അധികാരത്തിന്റെ കേന്ദ്രം സര്‍ക്കാറല്ലെന്നും ജനങ്ങളാണെന്നും പറഞ്ഞ ബിലാവല്‍ ഭൂട്ടോ, ഇമ്രാന്‍ ഖാന്റേത് പാവ സര്‍ക്കാറാണെന്നും പ്രധാനമന്ത്രിയുടെ മുമ്പില്‍ തല കുനിക്കാന്‍ രാജ്യം തയ്യാറല്ലെന്നും വ്യക്തമാക്കി.
Post Your Comments