കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിദ്യാർത്ഥികൾക്കെതിരെ യൂ എ പി എ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തു വന്നു. വിഘടനവാദികളും ഇസ്ലാമിക തീവ്രവാദികളും കശ്മീര്‍ വിഷയത്തില്‍ ഉയര്‍ത്തുന്ന നിലപാടുകളാണ് വിദ്യാർത്ഥികളിൽ നിന്ന് കണ്ടെത്തിയ ലഘുലേഖയിലുള്ളത്.
“കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ല” എന്ന് പറയുന്ന രാജ്യദ്രോഹപരമായ ലഘുലേഖകളാണ് കണ്ടെടുത്തത്. കശ്മീരില്‍ ഇന്ത്യന്‍ അധിനിവേശം അവസാനിപ്പിക്കണമെന്നും പൗരത്വ ബില്ലിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാനും ലഘു ലേഖയില്‍ ആഹ്വാനം ഉണ്ട്. അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകന്‍ താഹയുടെ വീട്ടില്‍ നിന്നാണ് പൊലീസിന് ഈ ലഘുലേഖ ലഭിച്ചത്. മൂന്ന് തരം ലഘുലേഖകളും ബാനറും മാവോയിസ്റ്റ് ആശയം പ്രചരിപ്പിക്കുന്ന പുസ്തകങ്ങളുമാണ് പൊലീസ് കണ്ടെടുത്തത്.
കശ്മീരില്‍ ഹിതപരിശോധന നടത്താതെ ജവഹര്‍ലാല്‍ നെഹ്‌റുവും കോണ്‍ഗ്രസ്സും കശ്മീരി ജനതയെ കബളിപ്പിച്ചെന്നും കശ്മീരിലെ ഇന്ത്യയുടെ ഇടപെടലില്‍ തിരിച്ചടി ഉണ്ടാവുമെന്നും ലഘുലേഖയില്‍ പറയുന്നു. ജമ്മു കശ്മീരില്‍ ഹിതപരിശോധന നടത്തണം. ഇന്ത്യന്‍ ഭരണകൂടം ജമ്മു കശ്മീരിന്‍മേലുള്ള അധിനിവേശം അവസാനിപ്പിക്കണം, കശ്മീരിനെ സ്വാതന്ത്ര രാജ്യമായി നിലനിര്‍ത്തണം, പൗരത്വ രജിസ്റ്റര്‍ തള്ളിക്കളയണം എന്നിങ്ങനെയാണ് ലഘുലേഖയിലെ ആവശ്യങ്ങള്‍.
Post Your Comments