Latest NewsIndiaNews

കാര്‍ തടഞ്ഞ സംഘം യുവാവിനെയും കാമുകിയെയും തട്ടിക്കൊണ്ടുപോയി; പിന്നെ നടന്നത് സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങള്‍

ബംഗളുരു: കാറില്‍ യാത്രചെയ്യുകയായിരുന്ന യുവാവിനെയും കാമുകിയെയും ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടുപോയതായി പരാതി. 25 കാരനായ പ്രഭാകറും കാമുകിയും സഞ്ചരിച്ചിരുന്ന കാര്‍ ബെംഗളൂരുവില്‍ വെച്ചാണ് ഒരുകൂട്ടം ആളുകള്‍ തടഞ്ഞ് തട്ടിക്കൊണ്ടുപോയത്. ആക്രമണത്തിന് പിന്നില്‍ നാലുപേരടങ്ങുന്ന സംഘമാണെന്ന് യുവാവ് നല്‍കിയ പരാതിയില്‍ പറയുന്നു. വഴിയരികില്‍ കാര്‍ നിര്‍ത്തിയ ശേഷം കമിതാക്കള്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇവിടേക്ക് ചാടിവീണ ആക്രമിസംഘം കാര്‍ പിടിച്ചെടുക്കുകയും തട്ടിക്കൊണ്ടുപോകുകയായിരുന്നു.

ട്രാവല്‍ ഏജന്‍സിയി നടത്തുന്ന പ്രഭാകര്‍ ജോലിസമയം കഴിഞ്ഞ് ഡ്രൈവറായും ജോലി ചെയ്യുന്നുണ്ട്. ദമ്ലുരിലുള്ള കാമുകിയെക്കാണാന്‍ എത്തിയതായിരുന്നു ഇയാള്‍. കാറില്‍ കയറിയ സംഘത്തിനെതിരെ ശബ്ദമുയര്‍ത്തിയ പ്രഭാകറിനെ സംഘത്തിലൊരാള്‍ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചിരുന്നു. പ്രഭാകറിന്റെ തുടയിലാണ് പരിക്കേറ്റത്. ഇതിന് ശേഷം പ്രഭാകറിനെയും പെണ്‍കുട്ടിയെയും കാറിന് പുറകിലിരുത്തി സംഘത്തിലൊരാള്‍ കാര്‍ ഡ്രൈവ് ചെയ്തു. സംഘത്തിലുണ്ടായിരുന്ന നാല് പേരും തമിഴിലാണ് സംസാരിച്ചിരുന്നതെന്നും ഇവര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. 50000 രൂപ നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇവരെ തട്ടിക്കൊണ്ടു പോയത്.

ALSO READ: പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി : മൃതദേഹം കാറില്‍

പ്രഭാകറിന്റെ പോക്കറ്റിലുണ്ടായിരുന്ന 6000 ഓളം രൂപ സംഘം പിടിച്ചെടുത്തു. കാര്‍ മുരുഗേശ്പല്യയിലെത്തിയപ്പോള്‍ മദ്യം വാങ്ങാനായി ഒരു കടയ്ക്ക് മുന്നില്‍ നിര്‍ത്തി. മദ്യം വാങ്ങിയതിന് ശേഷം യാത്ര തുടര്‍ന്ന ഇവര്‍ അര്‍ദ്ധരാത്രി 12.30 ആയതോടെ കെ ആര്‍ പുരത്തെ ടിന്‍ ഫാക്ടറിക്ക് സമീപമുള്ള പാലത്തിനടുത്ത് കാര്‍ നിര്‍ത്തി. ഇരുവരുടെയും കഴുത്തില്‍ കത്തിവച്ച് ശബ്ദമുണ്ടാക്കിയാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, സംഘത്തിലൊരാളുടെ അക്കൗണ്ടിലേക്ക് 20000 രൂപ ഉടന്‍ നല്‍കണമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. ഒടുവില്‍ പ്രഭാകര്‍ സുഹൃത്തിനെ വിളിച്ച് പണം നല്‍കാന്‍ ആവശ്യപ്പെട്ടു.

ALSO READ: അമ്മയെ വിവാഹം കഴിക്കാന്‍ മകനെ തട്ടിക്കൊണ്ടുപോയി; അരങ്ങേറിയത് നാടകീയ രംഗങ്ങള്‍

കാര്‍ ഡ്രൈവ് ചെയ്തയാള്‍ അമിതമായി മദ്യപിച്ചിരുന്നുവെന്നും ഇവരുടെ പരാതിയില്‍ ഉണ്ട്. രാത്രി 3.30 ആയതോടെ കാര്‍ നിയന്ത്രണം വിട്ട് ബാരിക്കേഡില്‍ ഇടിച്ചു. റോഡില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ തലനാരിഴക്കാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. യാത്രക്കാര്‍ കാര്‍ ഡ്രൈവറെ തടഞ്ഞുവയ്ക്കുകയും പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. സംഘത്തിലുണ്ടായിരുന്ന രണ്ട് പേര്‍ സംഭവസ്ഥലത്തു നിന്നും ഓടിരക്ഷപ്പെട്ടു. പോലീസ് എത്തിയതോടെ പ്രഭാകര്‍ നടന്ന സംഭവം വിവരിച്ചു. ഇരുവരെയും തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button