KeralaLatest NewsNews

ജംബോ സമിതി വേണ്ടെന്ന ധാരണ പൊളിഞ്ഞു; കെ പി സി സി പുതിയ തീരുമാനം ഇങ്ങനെ

കൊച്ചി: ഉപതെരഞ്ഞെടുപ്പിലെ തിരിച്ചടി, ഒരാൾക്ക് ഒരു പദവി, പുനഃസംഘടന തുടങ്ങിയ നാനാവിധ പ്രശ്നങ്ങളാൽ ഇനി കേരളത്തിലെ കോൺഗ്രസിനെ കാത്തിരിക്കുന്നത് അശാന്തിയുടെ നാളുകൾ. ഉപതെരഞ്ഞെടുപ്പിലെ പാരവയ്പിനെയും കള്ളക്കളികളെയും ചൊല്ലിയുള്ള പരസ്യ വിഴുപ്പലക്കൽ തുടർന്നാൽ അച്ചടക്ക നടപടിയുണ്ടാകും എന്ന കെപിസിസി പ്രസിഡന്റിന്റെ താക്കീതിന് നേതാക്കൾ പുല്ലുവില പോലും കൽപ്പിച്ചിട്ടില്ല. ജംബോ സമിതി വേണ്ടെന്ന ധാരണ പൊളിഞ്ഞു.

കെ.പി.സി.സി പുനസംഘടന ഈ മാസം 31നകം പൂർത്തിയാക്കാൻ രാഷ്ട്രീയകാര്യസമിതി യോഗത്തിൽ ധാരണ. വർക്കിംഗ് പ്രസിഡന്റുമാർക്കു പകരം പഴയതു പോലെ വൈസ് പ്രസിഡന്റുമാരെ നിയോഗിക്കണോ, വർക്കിംഗ് പ്രസിഡന്റുമാരെ നിലനിറുത്തി പുതിയ വൈസ് പ്രസിഡന്റുമാർ വേണോ, കൊടിക്കുന്നിൽ സുരേഷ് ലോക്‌സഭയിലെ പാർട്ടി ചീഫ് വിപ്പും കെ. സുധാകരൻ എം.പിയുമായ സ്ഥിതിക്ക് ഇവർക്കു പകരം വേറെ ആളുകൾ വേണോ, പുതിയ ഭാരവാഹികളുടെ എണ്ണം എത്രയാകാം തുടങ്ങി നയപരമായ വിഷയങ്ങളിൽ ഹൈക്കമാൻഡുമായി വീണ്ടും ആലോചിച്ച് ധാരണയിലെത്താൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ യോഗം ചുമതലപ്പെടുത്തി.

ALSO READ: ഇത് കോണ്‍ഗ്രസാണ് സഹോദരി, ഫാസിസം എസ്എഫ്‌ഐയിലേ നടക്കൂ; സൗമിനി ജെയിനിനെതിരെ ഒളിയമ്പുമായി ഹൈബി ഈഡന്‍

യുവാക്കൾ, ദളിതർ, വനിതകൾ എന്നിവർക്ക് പുന:സംഘടനയിൽ മതിയായ പ്രാതിനിദ്ധ്യം വേണമെന്നാണ് ധാരണ. സമിതിയുടെ വലിപ്പത്തിനല്ല, പ്രവർത്തനക്ഷമതയ്ക്കാവണം പ്രാമുഖ്യം. തൃശൂർ, പാലക്കാട് ഡി.സി.സികളുടെ അദ്ധ്യക്ഷന്മാരായ ടി.എൻ. പ്രതാപനും വി.കെ. ശ്രീകണ്ഠനും എം.പിമാരായ സാഹചര്യത്തിൽ അവിടെ പുതിയ അദ്ധ്യക്ഷന്മാരെ കണ്ടെത്തും. പുനസംഘടന സംബന്ധിച്ച് എല്ലാ അംഗങ്ങളുടെയും അഭിപ്രായങ്ങൾ കെ.പി.സി.സി അദ്ധ്യക്ഷൻ കേൾക്കും. യൂത്ത് കോൺഗ്രസിൽ ഭാരവാഹി തിരഞ്ഞെടുപ്പ് ഒഴിവാക്കി സമവായത്തിലൂടെ പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തിരഞ്ഞെടുക്കാൻ ഹൈക്കമാൻഡുമായി ആലോചിച്ച് നടപടിയെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button