Latest NewsNewsBusiness

ഇന്നും മാറ്റമില്ലാതെ സ്വര്‍ണ്ണ വില : നിരക്കിങ്ങനെ

കൊച്ചി : സംസ്ഥാനത്തു മാറ്റമില്ലാതെ സ്വർണ്ണ വില. പവന് 28,800 രൂപയിലും ഗ്രാമിന് 3,600 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഒരു മാസത്തിനിടയിലെ ഏറ്റവും കൂടിയ വിലയാണിത്. ആഭ്യന്തര വിപണിയിൽ തുടർച്ചയായി രണ്ടു ദിവസം വില ഉയർന്ന ശേഷമാണ് ഇന്നു വിലയിൽ മാറ്റമില്ലാതെ നിൽക്കുന്നത്. ഒക്ടോബർ 30നു സ്വർണ വില കുറഞ്ഞിരുന്നു. പവന് 240 രൂപയും, ഗ്രാമിന് 30 രൂപയുമാണ് താഴ്ന്നത്. ഇതനുസരിച്ച് പവന് 28,440 രൂപയിലും,3,555 രൂപയുമായിരുന്നു വില. നാല് ദിവസത്തിന് ശേഷമായിരുന്നു സ്വർണ്ണ വില കുറഞ്ഞത്. അതിനു മുൻപുള്ള ദിവസങ്ങളിൽ(ഒക്ടോബർ 25 മുതൽ 29വരെ) പവന് 28,680 രൂപയിലും ഗ്രാമിന് 3,585രൂപയിലുമായിരുന്നു വ്യാപാരം.

ഒക്‌ടോബർ മാസത്തിലെ ഏറ്റവും കൂടിയ നിരക്കാണിത്. ഒക്ടോബർ മാസത്തിലെ ആദ്യ നാല് ദിവസംകൊണ്ട് പവന് 680 രൂപയാണ് വർദ്ധിച്ചത്. സെപ്റ്റംബര്‍ നാലിനു സ്വർണത്തിനു റെക്കോർഡ് വില രേഖപ്പെടുത്തി. ഗ്രാമിന് 3,640ഉം, പവന് 29,120 രൂപയുമായിരുന്നു വില.

Also read : വരിക്കാർക്ക് സന്തോഷിക്കാം : ക്യാഷ് ബാക്ക് ഓഫറുമായി ബിഎസ്‌എന്‍എല്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button