Latest NewsKeralaNews

മാവോയിസ്റ്റുകളെ വെടിവച്ച്‌ കൊല്ലാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ? തുറന്ന് പറയണമെന്ന് കെ.സുധാകരന്‍

തിരുവനന്തപുരം: മാവോയിസ്റ്റുകളെ വെടിവച്ച്‌ കൊല്ലാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ എന്ന് മുഖ്യമന്ത്രി തുറന്ന് പറയണമെന്ന് വ്യക്തമാക്കി കെ.സുധാകരന്‍ എം.പി. അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ വെടിവച്ച്‌ കൊന്ന സംസ്ഥാന ഭരണകൂടത്തിന്റെ നടപടി പ്രാകൃതവും ജനാധിപത്യ ഭരണകൂടത്തിന് ചേര്‍ന്നതുമല്ല. ഈ ഭരണകാലത്ത് രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 7 പേരെയാണ് തണ്ടര്‍ബോള്‍ട്ട് വെടിവച്ച്‌ കൊന്നത്. സര്‍ക്കാര്‍ നടപടി പുരോഗമന കേരളത്തിന് അംഗീകരിക്കാന്‍ കഴിയില്ലെന്നും മാവോയിസ്റ്റുകളെ കണ്ടാലുടന്‍ വെടിവച്ച്‌ കൊല്ലാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ എന്ന് മുഖ്യമന്ത്രി തുറന്ന് പറയണമെന്നും അദ്ദേഹം പറയുകയുണ്ടായി.

Read also: യുഎപിഎ പിന്‍വലിക്കില്ല; മാവോയിസ്റ്റ് ബന്ധത്തിന് തെളിവുണ്ടെന്ന് ഐജി

സി.പി.എം അധികാരത്തില്‍ വന്നതിന് ശേഷം രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 7 പേരെയാണ് തണ്ടര്‍ബോള്‍ട്ട് വെടിവച്ച്‌ കൊന്നത്. ജനാധിപത്യ സര്‍ക്കാറുകള്‍ക്ക് മാവോയിസ്റ്റുകളെ നേരിടാന്‍ വ്യക്തമായ കര്‍മ്മ പദ്ധതികള്‍ ഉണ്ടാവണം. പോലീസ് തോക്ക് കൊണ്ട് ഉന്‍മൂലനം നടത്തി വിധി നടപ്പാക്കാന്‍ ഇവിടെ ഈദി അമീന്റെ ഭരണമാണോ നടക്കുന്നത്. മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനത്തെ ആരും അംഗീകരിക്കുന്നില്ലെങ്കിലും ഈ ആധുനിക യുഗത്തില്‍ ഇത്തരം കാര്യങ്ങളോട് ജനാധിപത്യ സര്‍ക്കാര്‍ മനുഷ്യത്വരഹിതമായി പെരുമാറരുതെന്നും കെ. സുധാകരൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button