Latest NewsNewsIndia

അന്തിമ ഇലവനില്‍ സഞ്ജു സാംസൺ ഉണ്ടാകുമോ? രോഹിത് ശര്‍മ വ്യക്തമാക്കുന്നതിങ്ങനെ

ന്യൂഡൽഹി: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ടീം ഇന്ത്യയുടെ അന്തിമ ഇലവന്‍ സംബന്ധിച്ച് സൂചന നൽകി ക്യാപ്റ്റന്‍ രോഹിത് ശര്‍മ. തീര്‍ച്ചയായും സഞ്ജുവും ശിവം ദുബെയും സാധ്യതാ പട്ടികയിലുണ്ടെന്നും ഇവരിലൊരാള്‍ എന്തായാലും നാളെ അന്തിമ ഇലവനില്‍ കളിക്കുകയും ചെയ്യാമെന്നും രോഹിത് പറയുകയുണ്ടായി. വാതിലുകള്‍ എല്ലാവര്‍ക്കു മുന്നിലും തുറന്നു കിടക്കുകയാണ്. ആരും ഏത് നിമിഷവും അന്തിമ ഇലവനില്‍ എത്താനുള്ള സാധ്യതകളുണ്ട്. മോശം ഫോമിലുള്ള ഋഷഭ് പന്തിനെ കുറച്ചുകൂടി അവസരങ്ങള്‍ നല്‍കണമെന്നും രോഹിത് കൂട്ടിച്ചേർത്തു.

Read also: ദീപാവലി ദിനത്തിൽ നൽകിയ സന്ദേശം വിനയായി; രോഹിത് ഐപിഎല്ലിൽ നിന്ന് പിന്മാറണമെന്ന് ആരാധകർ

പിച്ച് സ്ലോ ആമെങ്കില്‍ മൂന്ന് സ്പിന്നര്‍മാരെ കളിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും രോഹിത് പറഞ്ഞു. പിച്ചില്‍ പുല്ലുണ്ടെങ്കില്‍ മൂന്ന് പേസര്‍മാരുമായി ഇറങ്ങും. എല്ലാം സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാകും തീരുമാനിക്കുകയെന്നും രോഹിത് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button