സൂര്യപേട്ട(തെലങ്കാന): വിവാഹത്തിനിടെ വധുവിന്‍റെയും വരന്‍റെയും വീട്ടുകാര്‍ തമ്മില്‍ ഉണ്ടായ കൂട്ടത്തല്ലിൽ നിരവധിപേർക്ക് പരിക്ക്. പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെലങ്കാനയിലെ സൂര്യപേട്ടയിലാണ് സംഭവം.തെലങ്കാനയിലെ സൂര്യപേട്ട് ജില്ലയിലെ അജയന്റേയും ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയിലെ ഇന്ദ്രജയുടേയും വിവാഹം ഓക്ടോബര്‍ 29-തിനായിരുന്നു നടന്നത്.അന്ന് വൈകീട്ട് തന്നെയായിരുന്നു വിവാഹ സല്‍ക്കാരവും. വിരുന്നിനിടെയാണ് ഇരു വീട്ടുകാരും തമ്മില്‍ തര്‍ക്കം ആരംഭിച്ചത്.
ഗ്രാമത്തിലൂടെയുള്ള വരന്റെ വിവാഹ വരവേല്‍പ്പിന്റെ പേരിലായിരുന്നു തര്‍ക്കം ഉടലെടുത്തത്. ബഹളം രൂക്ഷമായതോടെ ഉന്തും തള്ളലിലേക്ക് അവസാനിക്കുകയായിരുന്നു. ബഹളത്തിനിടെ മൂന്നു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.കൊഡാട് മണ്ഡല്‍ സ്വദേശിയാണ് വരന്‍. വധു പ്രകാശം ജില്ലക്കാരിയും. ഒക്ടോബര്‍ 29നായിരുന്നു വിവാഹം.
പൊലീസ് എത്തിയാണ് പ്രശ്നം പരിഹരിച്ചത്. പരാതി എഴുതി നല്‍കാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇരുവീട്ടുകാരും പരാതി നല്‍കാന്‍ തയ്യാറായില്ല. ദമ്പതികള്‍ക്ക് പ്രശ്നമില്ലെന്നും അവര്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു. അതേസമയം, തമ്മില്‍ തല്ലുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. വീഡിയോ കാണാം:
Post Your Comments