Latest NewsKeralaNews

പെരിയ ഇരട്ടക്കൊല കേസ്: സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ തള്ളി

കാസര്‍കോട്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎം പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ തള്ളി. സിപിഎം പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം എ.പീതാംബരന്‍ ഉള്‍പ്പെടെ 11 പ്രതികളുടെ ജാമ്യാപേക്ഷയാണ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയത്.

എ. പീതാംബരന്‍, സജി ജോര്‍ജ്, കെ.എം. സുരേഷ് കെ.അനില്‍ കുമാര്‍, അശ്വിന്‍, ആര്‍.ശ്രീരാഗ്, ജി.ഗിജിന്‍, പ്രദീപ്, സുബീഷ്, മുരളി, മണി എന്നിവരാണ് ജില്ലാ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. നേരത്തെ, ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം കേസ് സിബിഐ ഏറ്റെടുത്തിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളിയത്.

ALSO READ: സാംസ്‌കാരികജീവികള്‍ സ്ഥലത്തുണ്ടോ ? എന്തേ പിണറായിയുടെ പുരസ്‌കാരങ്ങള്‍ തിരികെ നല്‍കാത്തത് ?

ഇനി എറണാകുളം സിബിഐ കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുക. കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ എറണാകുളത്തെ സിബിഐ കോടതിക്ക് കൈമാറിയതോടെ തുടര്‍നടപടികള്‍ ജില്ലാ കോടതി അവസാനിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button