മുംബൈ•സഹോദരിയുടെ നഗ്നവീഡിയോ ഷൂട്ട് ചെയ്ത് വിവാഹിതനായ കാമുകനുമായി പങ്കുവെച്ചതിന് 25 കാരിയായ സ്ത്രീയെ അഗ്രിപാഡ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ചയാണ് സംഭവം പുറത്തായത്. 20 കാരിയായ ബൈക്കുല്ല നിവാസിയാണ് സഹോദരിയ്ക്കും അവരുടെ കാമുകനുമെതിരെ പോലീസില്‍ പരാതി നല്‍കിയത്.
ആരോപണ വിധേയയായ യുവതി വിവാഹിതനായ കാമുകന് വീഡിയോ കോൾ ചെയ്യുകയും സഹോദരി കുളിക്കുന്നത് കാണിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. കോളിനിടെ കാമുകന്‍ സ്‌ക്രീൻഷോട്ടുകൾ എടുക്കുകയും മൊബൈൽ ഫോണിൽ സൂക്ഷിക്കുകയും പിന്നീട് ഇരയുടെ ബന്ധുക്കളുമായി പങ്കുവെക്കുകയും ചെയ്തു.
സഹോദരിയുടെ ആക്ഷേപകരമായ ചിത്രങ്ങൾ എടുക്കാൻ ഇയാൾ കാമുകിയോട് ആവശ്യപ്പെട്ടിരുന്നുവെന്നും പകരം വിവാഹം കഴിക്കുമെന്ന് വാഗ്ദാനം നൽകിയതായും പോലീസ് പറഞ്ഞു. നവരാത്രി ആഘോഷവേളയിൽ പെൺകുട്ടി സഹോദരിയുടെ കാമുകനെ അപമാനിച്ചതിനുള്ള പ്രതികാരമായാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടതെന്നും പോലീസ് പറഞ്ഞു.
ഇന്ത്യൻ പീനൽ കോഡിലെ 354 (സി), 34 വകുപ്പുകള്‍, ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം പ്രതികൾക്കും കാമുകനുമെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചു. ഒളിവില്‍ കാമുകനുവേണ്ടി തിരച്ചിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
Post Your Comments