Kerala

കടൽക്ഷോഭ പ്രദേശങ്ങളിൽ പ്രത്യേക സുരക്ഷയൊരുക്കുമെന്ന് അധികൃതർ

തൃശൂർ: ജില്ലയിൽ കടൽക്ഷോഭം രൂക്ഷമായ പ്രദേശങ്ങളിലെ അപകടകരമായി നിൽക്കുന്ന വീടുകൾക്ക് സംരക്ഷണം നൽകാനും വീടുകളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാനുണ്ടെങ്കിൽ ഉടൻ മാറ്റിപ്പാർപ്പിക്കാനും ജില്ലാ കളക്ടർ എസ് ഷാനവാസ് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്ക് നിർദേശം നൽകി. കടലേറ്റം ഏറ്റവും രൂക്ഷമായ കൊടുങ്ങല്ലൂരിലെ എറിയാട് പ്രദേശങ്ങൾ സന്ദർശിച്ചാണ് കലക്ടർ നിർദേശം നൽകിയത്. കടലേറ്റത്തെ തുടർന്ന് എറിയാട് മേഖലയിൽ പത്തോളം വീടുകളാണ് കഴിഞ്ഞ ദിവസങ്ങളിലായി തകർന്നത്.

Read also: സോഷ്യല്‍ മീഡിയയിലൂടെ ഡാമിനെക്കുറിച്ച് വ്യാജ വാർത്ത; പോസ്റ്റ് ഷെയര്‍ ചെയ്യുന്നവര്‍ക്ക് എതിരെ കടുത്ത നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ്

നിരവധി വീടുകളിൽ വെള്ളം കയറി കടൽക്ഷോഭം രൂക്ഷമായതിനെതുടർന്ന് കടലോര റോഡിൽ ഗതാഗതം തടസപ്പെട്ടിരുന്നു. ജില്ലയിൽ എറിയാട്, എടവിലങ്ങ്, പി വെമ്പല്ലൂർ, കൂളിമുട്ടം എന്നിവിടങ്ങളിലാണ് കടലേറ്റം ഏറെ രൂക്ഷമായിട്ടുള്ളത്. മേഖലകളിൽ നിരവധി ക്യാമ്പുകളും തുറന്നിട്ടുണ്ട്. കടലേറ്റം തടയുന്നതിനായി എറിയാട് പ്രദേശത്ത് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയും എം എൽ എ ഫണ്ടിലും പദ്ധതികൾ നടപ്പിലാക്കാൻ ഉദ്ദേശ്യമുണ്ടെന്നും കളക്ടർ അറിയിച്ചു.

shortlink

Post Your Comments


Back to top button