വിവിധ ട്രേഡുകളിൽ എന്‍ജിനീയറിങ് ബിരുദധാരികളായ പുരുഷന്‍മാര്‍ക്ക് അവസരം. 130-ാമത് ടെക്നിക്കല്‍ ഗ്രാജ്വേറ്റ് കോഴ്സിലേക്ക് (ടി.ജി.സി.-130) അപേക്ഷ ക്ഷണിച്ചു. അതത് ട്രേഡില്‍ എന്‍ജിനീയറിങ് ബിരുദമാണ് യോഗ്യത. എന്‍ജിനീയറിങ് അവസാനവര്‍ഷക്കാര്‍ക്കും അപേക്ഷ സമർപ്പിക്കാം. ഇവര്‍ 2020 ജനുവരി ഒന്നിന് മുമ്പേ എന്‍ജിനീയറിങ് ഡിഗ്രി കരസ്ഥമാക്കിയിരിക്കണം. പ്രാഥമികഘട്ട സ്‌ക്രീനിങ്ങിനുശേഷം എസ്.എസ്.ബി. ഇന്റര്‍വ്യൂ, ഗ്രൂപ്പ്ടെസ്റ്റ്, സൈക്കോളജിക്കല്‍ ടെസ്റ്റ്, മെഡിക്കല്‍ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. വിവിധ വിഭാഗങ്ങളിലായി സ്ട്രീമുകളിലായി ആകെ 40 ഒഴിവുകളുണ്ട്.
ഓൺലൈൻ ആയാണ് അപേക്ഷ നൽകേണ്ടത്. ശേഷം അപേക്ഷയുടെ പ്രിന്റൗട്ട് (റോള്‍ നമ്പര്‍ ഉള്‍പ്പെടെയുള്ളത്) എടുക്കണം. പ്രിന്റൗട്ടില്‍ ഫോട്ടോ പതിച്ച് ഗസറ്റഡ് ഓഫീസറെക്കൊണ്ട് സാക്ഷ്യപ്പെടുത്തി യോഗ്യത (10, 12, BE/BTech Marksheeets), ജാതി/വിഭാഗം എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം റിക്രൂട്ട്മെന്റ് സമയത്ത് ഹാജരാക്കണം. അപേക്ഷയുടെ ഒരു പകർപ്പ് ദ്യോഗാര്‍ഥിയുടെ പക്കല്‍ സൂക്ഷിക്കാനുള്ളതാണ്. അപേക്ഷയുടെ പ്രിന്റൗട്ടോ മറ്റേതെങ്കിലും രേഖകളോ തപാലില്‍ അയയ്‌ക്കേണ്ടതില്ല.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : http://www.joinindianarmy.nic.in
അവസാന തീയതി : നവംബര്‍ 14
Also read : ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
Post Your Comments