മുംബൈ: രാജ്യത്തെ ഓഹരി വ്യാപാരം നേട്ടത്തില്‍ മുന്നേറുന്നു. തുടര്‍ച്ചയായി ആറാമത്തെ വ്യാപാരദിനത്തിലും ഓഹരി സൂചികകള്‍ ലാഭം കൊയ്തു. സെന്‍സെക്സ് 35.98 പോയന്റ് ഉയര്‍ന്ന് 40,165.03ലും നിഫ്റ്റി 13.10 പോയന്റ് ഉയര്‍ന്ന് 11,890.60ലുമാണ് ക്ലോസ് ചെയ്തത്.
ലോഹം, പൊതുമേഖല ബാങ്ക്തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ വാഹനം, ഓയില്‍ ആന്റ് ഗ്യാസ് ഓഹരികള്‍ നഷ്ടത്തിലായി. പ്രതീക്ഷിച്ചതിലും മികച്ച കോര്‍പ്പറേറ്റ് ഫലങ്ങളും ആഗോള കാരണങ്ങളുമാണ് വിപണിയെ സ്വാധീനിച്ചത്. സീ എന്റര്‍ടെയ്ന്‍മെന്റ് 18 ശതമാനം നേട്ടമുണ്ടാക്കി.
ഇന്‍ഡസിന്റ് ബാങ്ക്, ടാറ്റ സ്റ്റീല്‍, വേദാന്ത, ഹിന്‍ഡാല്‍കോ, ടെക് മഹീന്ദ്ര, ഒഎന്‍ജിസി, ആക്സിസ് ബാങ്ക്, ഐടിസി, സണ്‍ ഫാര്‍മ, ഗ്രാസിം തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു.
യെസ് ബാങ്ക്, ടിസിഎസ്, ഐഒസി, ഐഷര്‍ മോട്ടോഴ്സ്, ഏഷ്യന്‍ പെയിന്റ്സ്, ടാറ്റ മോട്ടോഴ്സ്, ഡോ.റെഡ്ഡീസ് ലാബ്, എച്ച്സിഎല്‍ ടെക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.
Post Your Comments