ദമാം : മൂന്നര വര്‍ഷം മരുഭൂമിയില്‍ ആട് ജീവിതം നയിച്ച ഇന്ത്യക്കാരനായ യുവാവിന് സ്‌പോണ്‍സര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധി. ഉത്തര്‍പ്രദേശ് സ്വദേശിയായ യുവാവിനാണ് നിയമ നടപടികള്‍ക്കൊടുവില്‍ നഷ്ടപരിഹാരം നല്‍കാന്‍ വിധി വന്നിരിക്കുന്നത്. സൗദിയിലെ ദമ്മാമില്‍ സാമൂഹ്യ പ്രവര്‍ത്തന്റെ സഹായത്തോടെ കോടതിയെ സമീപിച്ച ദിനേഷ് തിവാരിക്കാണ് കോടതിയുടെ അനുകൂല വിധി.
Read Also : മണലാരണ്യത്തില്‍ മനുഷ്യക്കടത്തിന്‍റെ ബലിയാടാകേണ്ടി വന്ന മറ്റൊരു യുവാവിന്‍റെ ‘ആടുജീവിതം’
നാല് വര്‍ഷം മുമ്പ് വിട്ട് ജോലിക്ക് വന്ന ദിനേഷ് തിവാരിയെ സ്പോണ്‍സര്‍ മരുഭൂമിയില്‍ ആടുകളെ മേയ്ക്കാന്‍ പറഞ്ഞ് വിടുകയായിരുന്നു. നാല്‍പ്പത് മാസം ജോലി ചെയ്ത ദിനേഷ് തിവാരിക്ക് ശമ്പളമോ മറ്റാനുകൂല്യങ്ങളോ സ്പോണ്‍സര്‍ നല്‍കിയില്ല. ഒടുവില്‍ മാസങ്ങള്‍ക്ക് മുമ്പ ബന്ധുക്കള്‍ ഇന്ത്യന്‍ എംബസിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് സാമൂഹ്യ പ്രവര്‍ത്തകന്റെ നേതൃത്വത്തില്‍ ദിനേഷ് തിവാരിയെ മോചിപ്പിച്ച് ദമ്മാമിലെത്തിച്ചത്. തുടര്‍ന്ന് കോടതിയില്‍ സ്പോണ്‍സര്‍ക്കെതിരില്‍ കേസ് ഫയല്‍ ചെയ്തു.
അവധി കഴിഞ്ഞിട്ടും കരാര്‍ പ്രകാരം തുക കൈമാറാന്‍ സ്പോണ്‍സര്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ മേല്‍ക്കോടതിയെ സമീപിച്ച് സ്പോണ്‍സറുടെ സിസ്റ്റം ബ്ലോക്ക് ചെയ്തതിനെ തുടര്‍ന്നാണ് നഷ്ടപരിഹാര തുക കൈമാറിയത്. ടിക്കറ്റ് കൂടി ലഭ്യമാകുന്നതോടെ അടുത്ത ദിവസം ദിനേഷ് തിവാരി നാട്ടിലേക്ക് തിരിക്കും
Post Your Comments