റിയാദ് : സൗദിയില്‍ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം ആനക്കയം പന്തല്ലൂര്‍ കിഴക്കുംപറമ്പ് ചെറുകപ്പള്ളി സുബൈറാണ് മരിച്ചത്. ബുധനാഴ്ചയാണ് സംഭവം. വിവാഹം കഴിഞ്ഞ് ഈ മാസം 16നാണ് സുബൈർ നാട്ടില്‍ നിന്ന് തിരിച്ചെത്തിയത്. മൂസ-ആയിശ ദമ്പതികളുടെ മകനാണ്. ഭാര്യ ഹിബ. ആശിഖ്, മുനീര്‍, ഷരീഫ സഹല എന്നിവര്‍ സഹോദരങ്ങളാണ്.
Post Your Comments