News

തലസ്ഥാന നഗരിയില്‍ പുലര്‍ച്ചെ ട്യൂഷനു പോയിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം : പിന്നില്‍ ലഹരി മാഫിയാ സംഘം

തിരുവനന്തപുരം : തലസ്ഥാന നഗരിയില്‍ പുലര്‍ച്ചെ ട്യൂഷനു പോയിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. പിന്നില്‍ ലഹരി മാഫിയാ സംഘം. അശ്ലീല വിഡിയോ കാട്ടിത്തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയത്. തിരുവനന്തപുരം പട്ടത്തെ ട്യൂഷന്‍ സെന്ററിനു മുന്നില്‍ നിന്നാണ് കുട്ടിയെ ബൈക്കില്‍ ബലമായി പിടിച്ചുകയറ്റിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ അശ്ലീല ചിത്രങ്ങളും വിഡിയോയും കാണിച്ച് കുട്ടികളെ പ്രലോഭിപ്പിക്കുന്ന റാക്കറ്റ് സ്‌കൂളുകള്‍ക്കു സമീപം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയാണ് ഇവര്‍ ലക്ഷ്യമിടുന്നത്.

Read Also : കോളേജില്‍ പോവുകയായിരുന്ന ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പെണ്‍കുട്ടികള്‍ ചെയ്തത്

ട്യൂഷന്‍ സെന്ററിലേക്ക് പോകാന്‍ പുലര്‍ച്ചെ അഞ്ചരയോടെ പട്ടത്ത് റോഡു കുറുകെ കടക്കാന്‍ തുടങ്ങുന്നതിനിടെ ഒരു ബൈക്ക് വിദ്യാര്‍ത്ഥിയുടെ മുന്നില്‍ നിര്‍ത്തി.അശ്ലീല ചിത്രങ്ങളും വിഡിയോയും കാട്ടിത്തരാമെന്നായിരുന്നു പ്രലോഭനം. താല്‍പര്യമില്ലെന്ന് അറിയിച്ചപ്പോള്‍ ബലം പ്രയോഗിച്ച് ബൈക്കില്‍ കയറ്റിക്കൊണ്ടു പോകാന്‍ ശ്രമിച്ചു. എന്നാല്‍ ബൈക്കിലിരുന്നയാളുടെ കൈ തട്ടിത്തെറിപ്പിച്ച് വിദ്യാര്‍ത്ഥി അരകിലോമീറ്ററോളം അകലെയുള്ള വീട്ടിലേക്ക് ഓടുകയായിരുന്നു.

അശ്ലീല ചിത്രങ്ങളും വിഡിയോയും കാണാന്‍ താല്‍പര്യം കാട്ടുന്ന വിദ്യാര്‍ഥികളെ ലഹരി കടത്തു പോലുള്ള ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കുന്നതായും സൂചനയുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button