![Arrested](/wp-content/uploads/2019/11/Arrested.jpg)
ഹൈദരാബാദ്•ഒരു സ്വകാര്യ റെസിഡൻഷ്യൽ സ്‌കൂളിൽ പഠിക്കുന്ന രണ്ട് പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ വാര്‍ഡനും കായികാധ്യാപകനുമായ 23 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വികാരാബാദ് ജില്ലയിലെ യലാൽ മണ്ഡലത്തിലെ ഇ.സി.ഐ.എല്‍ ഹോസ്റ്റലിലാണ് സംഭവം. ഒരാഴ്ചയ്ക്കുള്ളിൽ ഇത് രണ്ടാമത്തെ സംഭവമാണ്. ഒരാഴ്ച മുന്‍പ് 14 വയസുള്ള ആണ്‍കുട്ടി ഇവിടെ പീഡനത്തിനിരയായിരുന്നു.
ഏറ്റവും പുതിയ സംഭവത്തിൽ, ഇരകളായ 13 വയസുകാരനെയും 12 വയസുകാരനെയും ഉറങ്ങിക്കിടക്കുമ്പോള്‍ പ്രതി അനുചിതമായി സ്പര്‍ശിച്ചുവെന്നാണ് പരാതി. ഒക്ടോബർ 29 ന് പ്രതി വീണ്ടും ഇരുവരെയും നിർബന്ധിക്കാൻ ശ്രമിച്ചു.തുടര്‍ന്ന് വിദ്യാര്‍ഥികള്‍ വിവരം അമ്മമാരെ അറിയിക്കുയായിരുന്നു. തുടര്‍ന്ന് ഇവര്‍ ഔദ്യോഗികമായി പരാതി നല്‍കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ഒരു വർഷമായി സ്‌കൂളിൽ ജോലി ചെയ്തിരുന്ന പ്രതിക്കെതിരെ ക്രിമിനൽ ഭീഷണിപ്പെടുത്തലിനും പോക്‌സോ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരവും കേസെടുത്തു.
Post Your Comments